പഴശ്ശി ദിനാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി നഗരസഭയടെ ആഭിമുഖ്യത്തിൽ പ്രമുഖ ചിത്രകാരന്മാരെയും, ഫോട്ടോഗ്രാഫർമാരെയും ഉൾപ്പെട്ടുത്തി “കിനവ് 2021 ” ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നവംബർ 26 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന ഫോട്ടോ പ്രദർശനത്തിന് തുടക്കമായി. പൊതു ജനങ്ങൾക്ക് വീക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് ഗ്യാലറിയിൽ ഫോട്ടോ പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രദർശനത്തിൻ്റെ ഉദ്ഘാടനം ഡി.എഫ്.ഒ.ഷജ്ന കരീം ഉദ്ഘാടനം ചെയ്യ്തു. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്ന വല്ലി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ പി.വി.എസ്.മൂസ, ജേക്കബ് സെബാസ്റ്റ്യൻ അഡ്വ.സിന്ധു സെബാസ്റ്റ്യൻ, പി.വി.ജോർജ്ജ്, വിപിൻ വേണുഗോപാൽ, സിനി ബാബു, ജിൻസ്സ് ഫാൻറ്റസി, സിൽവി തോമസ്, ലേഖാ രാജീവൻ, റ്റിജി ജോൺസൺ, ഫ്രാൻസീസ് ബേബി, മധു എടച്ചന, സണ്ണി മാസ്റ്റർ, ഏ.ജെ.ചാക്കോ, ഷീജ മോബി, വി.യു.ജോയി, ബാബു പുളിക്കൽ, ലൈല സജി, മഹേഷ് തുടങ്ങിയവർ സംസാരിച്ചു.
