കെഎസ്ആര്‍ടിസി സ്കാനിയ ബസും, ലോറിയും കൂട്ടിയിടിച്ച് അപകടം. തമിഴ്നാട് കൃഷ്ണഗിരിയില്‍ വെച്ചാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ചത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം- ബംഗളൂരു ബസിലെ ഡ്രൈവര്‍ ഹരീഷ് കുമാറിനാണ്
ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. സേലം-ഹൊസൂര്‍ റോഡില്‍ കൃഷ്ണഗിരിക്ക് ഏഴ് കിലോമീറ്റര്‍ മുമ്പായാണ് അപകടം നടന്നത്. മുന്നില്‍ പോകുകയായിരുന്ന ലോറിയിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ ഡ്രൈവറെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.