സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2021-22 ലെ എം.ടെക്/എം.ആർക് പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും അനുബന്ധ വിവരങ്ങളും admissions.dtekerala.gov.in ൽ ലഭ്യമാണ്. ലിസ്റ്റിൽ പുതുതായി ഉൾപ്പെട്ടവർക്ക് നവംബർ 22 വൈകുന്നേരം അഞ്ച് മണി വരെ ഫീസടയ്ക്കാം. നവംബർ 23, 24 തീയതികളിൽ അതത് കോളേജുകളിലെത്തി പ്രവേശനം നേടണം.
