രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണം: മുഖ്യമന്ത്രി

Kerala

രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ നിദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ കാലാവധിയായവരുടെ വിവരം ശേഖരിക്കണം. അത്തരക്കാരെ കണ്ടെത്തി വാക്‌സിൻ നൽകാനുള്ള സംവിധാനമൊരുക്കണം. ജില്ലാ കലക്ടർമാർ, ജില്ലാ ചുമലയുള്ള മന്ത്രിമാർ എന്നിവർ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ വിളിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തണം. വാർഡ്തല സമിതികളും മറ്റ് വകുപ്പുകളും ചേർന്ന് ആവശ്യമായ നടപടികൾ എടുത്ത് വാക്‌സിനേഷൻ പൂർത്തീകരിക്കാൻ ശ്രദ്ധിക്കണം.
സിഎഫ്എൽടിസി, സിഎസ്എൽടിസി എന്നിവ ആവശ്യമെങ്കിൽ മാത്രം നില നിർത്തിയാൽ മതിയെന്ന് യോഗം തീരുമാനിച്ചു. സ്‌കൂളുകളിൽ കോവിഡ് ബാധ ഉണ്ടായാൽ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ധനസഹായ വിതരണം പെട്ടെന്ന് പൂർത്തീകരിക്കാനും മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *