‘പ്രേതം’ പിന്തുടരുന്നു!ഗൂഡല്ലൂരിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്​ത നിലയിൽ

National

ചെന്നൈ: തമിഴ്​നാട്ടിലെ ഗൂഡല്ലൂരിൽ പ്രേതഭീതിയെ തുടർന്ന്​ പൊലീസുകാരൻ ആത്മഹത്യ ചെയ്​തു. 33കാരനായ പ്രഭാകരനെയാണ്​ പൊലീസ്​ ക്വാർ​ട്ടർസിൽ മരിച്ച നിലയിൽ ​കണ്ടെത്തിയത്​. കല്ലാക്കുറിച്ചി ജില്ലയിലെ പെരുമ്പാക്കം സ്വദേശിയാണ്​ ഇദ്ദേഹം.

ഇയാൾക്ക്​ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്​. ഭാര്യ വിഷ്​ണുപ്രിയയും കുട്ടികളും അടുത്ത ബന്ധുവിന്‍റെ വിവാഹത്തിന്​ പോയി മടങ്ങിയെത്തിയപ്പോഴാണ്​ പ്രഭാകരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്​.

അയൽവാസികൾ ഗൂഡല്ലുർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രഭാകരന്‍റെ മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി അയച്ചു. ഗൂഡല്ലൂർ ന്യൂ ടൗൺ പൊലീസ്​ കേസെടുത്ത്​ അന്വേഷണവും ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *