സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ് സായിയുടെ വിവാഹം അഞ്ച് ദിവസം മുമ്പാണ് നടന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലിക്ക് ആയിരുന്നു വരന്‍. ഈ വിവാഹവുമായി ബന്ധപ്പെട്ട് മലാലയ്ക്ക് എതിരെ ചില ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ബ്രിട്ടീഷ് മാസികയായ വോഗിന് നേരത്തെ നല്‍കിയ ഒരഭിമുഖത്തില്‍ വിവാഹം അനാവശ്യമാണെന്ന് പറഞ്ഞ മലാല നിലപാട് മാറ്റിയതിന് എതിരായിരുന്നു ചില വിമര്‍ശനം. ലിബറല്‍ പശ്ചാത്തലത്തില്‍ ജീവിക്കുന്ന മലാല പാക്കിസ്താനില്‍നിന്നും വരനെ കണ്ടെത്തി എന്നതായിരുന്നു മറ്റൊരു വിമര്‍ശനം. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി ഉണ്ടെന്നാണ് മലാല വിവാഹത്തിനു ശേഷം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്ന8ത്