കൽപ്പറ്റ: കാലാവസ്ഥ വ്യതിയാനത്തിൻ്റെ ദുരന്തഫലങ്ങൾ കൂടുതൽ ഗ്രാമങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ ജാഗ്രതയും പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ ജനപങ്കാളിത്തവും വേണമെന്ന് കൽപ്പറ്റയിൽ നടന്ന ക്ലൈമറ്റ് കഫേയിൽ അഭിപ്രായമുയർന്നു.
പശ്ചിമഘട്ടത്തിലും തീരപ്രദേശങ്ങളിലും
പർവ്വത മേഖലകളിലും രൂക്ഷമായ തോതിലാണ് കലാവസ്ഥ വ്യതിയാനം ബാധിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ നേരിടാനുള്ള കൂട്ടായ പ്രവർത്തനം വേണമെന്ന് ചർച്ച നയിച്ച ഈ രംഗത്തെ സജീവ പ്രവർത്തകരായ വിഷ്ണുദാസ്, സുമ വിഷ്ണുദാസ് എന്നിവർ പറഞ്ഞു. പരിസ്ഥിതി നശിപ്പിക്കപ്പെടുമ്പോൾ അരുത് എന്ന് പറയാൻ ചെറുപ്പക്കാരെ പഠിപ്പിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകൻ തോമസ് അമ്പലവയൽ പറഞ്ഞു. കാർബൺ നിയന്ത്രണം പ്രാവർത്തികമാക്കിയെങ്കിൽ മാത്രമെ 2050-ന് ശേഷം ഇവിടെ മനുഷ്യ ജീവിതം സാധ്യമാകൂവെന്നും ഭരണകൂടങ്ങൾ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ വേണം. വികസനം സംബന്ധിച്ച സർക്കാർ നയങ്ങളിൽ മാറ്റങ്ങൾ വേണമെന്ന് ആവശ്യമുയർന്നു. കൽപ്പറ്റ സൂര്യ കോംപ്ലക്സിൽ
കുഞ്ഞാക്കാൻ്റെ കഞ്ഞിപ്പീടികയിലായിരുന്നു ചർച്ച. കാലാവസ്ഥ വ്യതിയാനത്തിൻ്റെ ദുരന്തങ്ങൾക്കെതിരെ അന്തർ ദേശീയ തലത്തിൽ വിവിധ രാജ്യങ്ങളിൽ ക്ലൈമറ്റ് കഫേകൾ നടന്നുവരുന്നുണ്ട്. വയനാട്ടിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ,
ഒമാക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ , വയനാട് പ്രകൃതി സംരംക്ഷണ സമിതി, ഹ്യൂo സെൻ്റർ ഫോർ ഇക്കോളജി ആൻറ് വൈൽഡ് ലൈഫ് ബയോളജി, കിസാൻ റേഡിയോ ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെ ചായക്കട ചർച്ചയിൽ ,ഒമാക് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു മോഡറേറ്ററായിരുന്നു. എം. ബാബുരാജ് സി.ഡി.സുനീഷ് , രാജിത്ത് വെള്ളമുണ്ട തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു