ബസിൽ പാട്ടും വീഡിയോയും വിലക്കി കോടതി

General

ബസിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ ലൗഡ് സ്പീക്കർ ഓണാക്കി പാട്ട് കേൾക്കുന്നതും വീഡിയോ കാണുന്നതും വിലക്കി ഹൈക്കോടതി. കർണാടക ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കർണാടക ആർടിസി ബസുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ലൗഡ് സ്പീക്കർ ഓണാക്കി വീഡിയോ കാണുകയോ പാട്ടു കേൾക്കുകയോ ചെയ്യരുതെന്ന് ഉത്തരവിൽ പറയുന്നു.
റിട്ട് പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ബസിനുള്ളിൽ ശബ്ദ മലിനീകരണം നിയന്ത്രിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ബസിൽ യാത്ര ചെയ്യവേ ഇയർഫോൺ ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ പാട്ടു കേൾക്കുന്നതും വീഡിയോ കാണുന്നതും നിയന്ത്രിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.മറ്റ് യാത്രക്കാർക്ക് ശല്യമുണ്ടാകുന്ന വിധം മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് യാത്രക്കാരോട് ആവശ്യപ്പെടണമെന്ന് ഹൈക്കോടതി അധികൃതർക്ക് നിർദേശം നൽകി. നിർദേശം അനുസരിച്ചില്ലെങ്കിൽ ബസിൽ നിന്ന് യാത്രക്കാരനെ ഇറക്കിവിടണമെന്നും കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *