പഴുത്ത പപ്പായ കൊണ്ടൊരു നാടൻ ഷേക്ക്..
ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആസിഡുകൾ ,ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ , വിറ്റാമിൻ-സി, വിറ്റാമിൻ-എ ,ഇരുമ്പ്, കാത്സ്യം, തയാമിൻ ,നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പായയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. കരോട്ടിൻ,ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അർബുദത്തെ പ്രതിരോധിക്കുവാൻ സഹായിക്കുന്നു. പപ്പായ / കപ്ലങ്ങപ്പഴം കൊണ്ടൊരു രുചികരമായ ഷേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
പഴുത്ത പപ്പായ തൊലിയും കുരുവും കളഞ്ഞ് ചെറുതായി മുറിച്ച് (അല്ലെങ്കിൽ ഒരു സ്പൂൺ വച്ച് സ്കൂപ്പ് ചെയ്തെടുത്തത്) മിക്സിയിൽ നന്നായി അടിച്ചെടുക്കുക. അതിനുശേഷം തണുത്ത പാലും പഞ്ചസാരയും കൂട്ടി വീണ്ടും അടിച്ചെടുക്കുക. നന്നായി അടിച്ചെടുത്ത പപ്പായയിലേക്ക് വാനില എസൻസും മിൽക്ക് മെയ്ഡും ചേർത്ത് അടിച്ചെടുത്ത് വിളമ്പുക. പഴുത്ത പപ്പായ കഴിക്കാൻ മടിയുള്ള ആർക്കും പരീക്ഷിക്കാവുന്നതാണ് ഈ ഷേയ്ക്ക്. ഒരു സ്കൂപ്പ് വാനില ഐസ്ക്രീം മുകളിൽ വച്ച് വിളമ്പിയാൽ കൂടുതൽ രുചികരമാകും