മാനന്തവാടി: രക്തദാനത്തിലൂടെയും ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും വയനാട്ടിലെ ആരോഗ്യ രംഗത്ത് നിറസാന്നിധ്യമായ വേയ് വ്സ് ചാരിറ്റബിൾ സൊസൈറ്റി തവിഞ്ഞാൽ ചാപ്റ്ററിന്റെയും ആലാറ്റിൽ നിർമ്മല വായനശാലയുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. വയനാട് മെഡിക്കൽ കോളേജിൽ രക്ത ലഭ്യതക്കുറവ് പരിഹരിക്കാൻ രക്തദാനം ജീവദാനം എന്ന മഹത് വചന പ്രചരണത്തിലൂടെ യാണ് സൊസൈറ്റി രക്തദാതാക്കളെ കണ്ടെത്തിയത്. ക്യാമ്പ് തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് രക്തം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. വേവ്സ് ചെയർമാൻ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൽമ മോയിൻ, അസീസ് വാളാട്, തവിഞ്ഞാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് കൈനി കുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ ജോബി ജോസഫ്, ശ്രീലതാ കൃഷ്ണൻ, ഷിജി ഷാജി, വായനശാല പ്രസിഡണ്ട് ബിജു മാത്യു, നെൽസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. വേയ് വ്സ് രക്ഷാധികാരി കെ. ജയേന്ദ്രൻ, റഹിയാനത്ത് റഷീദ്, റുഖിയ സലിം, അജയ് കെ ജെ, ജെറീഷ് മൂടമ്പത്ത്, ഷംസു മക്കിയാട്, മൊയ്തു വാളാട് തുടങ്ങിയവർ നേതൃത്വം നൽകി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. ബിനിജ മെറിൻ, എം.കെ. അനുപ്രിയ എന്നിവർ രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.