സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹയായി. മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഫരിശ്‌തോ’ എന്ന വിഡിയോയ്ക്കാണ് പുരസ്‌കാരം.
