പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യലിറ്റി നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ നവംബർ 14ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു. അഡ്മിഷൻ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷാർഥിയുടെ ഹോം പേജിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
