ന്യൂഡൽഹി ഃകേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക യൂണിയനുകൾ ഈ മാസം 29നു പാർലമെന്റിലേക്കു മാർച്ച് നടത്തും. ഡൽഹി അതിർത്തിയിലെ പ്രതിഷേധം ഒരു വർഷം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലാണു പാർലമെന്റ് മാർച്ച്. കർഷക യൂണിയനുകളുടെ കൂട്ടായ്മയായ കിസാൻ ഐക്യ മോർച്ചയിലെ 9 അംഗ കമ്മിറ്റിയാണു തീരുമാനം എടുത്തത്.ഗാസിപുർ അതിർത്തിയിൽനിന്നും തിക്രി അതിർത്തിയിൽനിന്നും 29നു കർഷകർ ട്രാക്ടറുകളിൽ പാർലമെന്റിലേക്കു തിരിക്കും. പൊലീസ് എവിടെ തടയുന്നോ, അവിടെ കുത്തിയിരുന്നു പ്രതിഷേധിക്കുമെന്നു കർഷകർ അറിയിച്ചു. വിവാദങ്ങൾക്കു വഴിതെളിച്ച കാർഷിക നിയമങ്ങൾ 26നുള്ളിൽ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണു തീരുമാനം.