മാനന്തവാടി: കോവിഡ് എന്ന മഹാമാരിയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം മാനന്തവാടി നഗരസഭയിൽ വാർഡ് തല സഭാ യോഗം ആരംഭിച്ചു. മാനന്തവാടി നഗരസഭ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യ്ത് പൊതുജനങ്ങൾക്കുള്ള ആക്ഷേപങ്ങളും പരാതികളും സ്വീകരിച്ച് മാസ്റ്റർ പ്ലാൻ അന്തിമമാക്കുന്നതിനും, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2022-2023 സാമ്പത്തിക വർഷത്തിലേക്കുള്ള ആക്ഷൻ പ്ലാൻ സംബന്ധിച്ചും, നഗരസഭയുടെ പുതുക്കിയ വസ്തു നികുതിയിനുമേൽ പൊതു ജനങ്ങൾക്കുള്ള പരാതികൾ സമർപ്പിക്കുന്നത് സംബന്ധിച്ചുമുള്ള അജണ്ടകളോടെയാണ് മാനന്തവാടി നഗരസഭ വാർഡ്തല സഭാ യോഗങ്ങൾക്ക് ആരംഭം കുറിച്ചത്. ഇന്ന് തുടങ്ങി 21. 11.21 ന് സമാപിക്കുന്ന രീതിയിലാണ് ഗ്രാമസഭാ യോഗങ്ങൾ ചേരുന്നത്. ചെറൂർ 11-)0 ഡിവിഷനിൽ യുവധാര വായനശാലയിൽ ചേർന്ന വർഡ് സഭാ യോഗം ഡിവിഷൻ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യ്തു. രമാ മോഹനൻ, സുനിത ലാൽസൺ, ക്ലബ്ബ് പ്രസിഡണ്ട് ബിനു അബ്രഹാം, ജോസ് പുല്ലൻത്താനി, ഓവർസിയർ ആതിര, സെക്ഷൻ ക്ലർക്ക് ജയകുമാർ, അശോകൻ കൊയിലേരി തുടങ്ങിയവർ സംസാരിച്ചു. ടൗൺ പ്ലാനിംഗ് സുപ്രണ്ട് ജയപ്രകാശ്, അസിസ്റ്റൻ്റ് ഓഫീസർ ഗോപാലകൃഷ്ണൻ എന്നിവർ പൊതുജനങ്ങൾക്കുള്ള സംശയ സ്ഥൂലീകരണം നടത്തി.