ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകളില്‍ നിന്നും, റവന്യു വകുപ്പില്‍ നിന്നും കുപ്പാടി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളില്‍പ്പെട്ട വീട്ടി, തേക്ക് എന്നിവയുടെ തടികള്‍ / ബില്ലറ്റ് / വിറക് എന്നിവ നവംബര്‍ 12 ന് ഇ-ലേലത്തിലൂടെ വില്‍പ്പന നടത്തും. ഇ-ലേലങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ആവശ്യമുളളവര്‍ക്ക് കുപ്പാടി ഡിപ്പോ ഓഫീസില്‍ നിന്നും സൗജന്യമായി രജിസ്ട്രേഷന് ചെയ്ത് നല്‍കുന്നതാണ്. ഫോണ്‍ – 8547602856, 8547602858, 04936 221562