വയനാട് :ഇന്ധന വിലവർദ്ധനവ് അധിക നികുതി ഒഴിവാക്കുക, ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, എസ്.ഡി.ടി.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ഗാന്ധിപാർക്കിൽ പ്രതിഷേധ ധർണ്ണനടത്തി,
എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് ടി നാസർ ധർണ്ണ ഉത്ഘാടനം ചെയ്തു.
എസ്.ഡി.ടി.യു ജില്ല പ്രസിഡന്റ് മുഹമ്മദലി വി കെ അധ്യക്ഷത വഹിച്ചു. സുബൈർ കൽപ്പറ്റ മുഖ്യപ്രഭാഷണം നടത്തി. നൗഫൽ പഞ്ചാരക്കൊല്ലി ആശംസകളർപ്പിച്ചു. ഫൈസൽ പഞ്ചാരക്കൊല്ലി നന്ദിയും അറിയിച്ചു
