സിദ്റ ലിബറൽ ആർട്സ് കോളേജിലെ ഈ വർഷത്തെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ഓപ്പണിങ് ഡേ ആഘോഷങ്ങളോട് അനുബന്ധിച്ചു നടക്കുന്ന പരിപാടികളിൽ ഡോ. എം. അബ്ദുൽ സലാം (സി.ഇ.ഒ. മർകസ് നോളേജ് സിറ്റി) മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ. സി.കെ. മുഹമ്മദ് റോഷൻ (ഐ.ഐ.ടി. മദ്രാസ്), അബ്ദുൽ റഊഫ് ഒറ്റതിങ്ങൽ (അക്കാദമിക് കോ ഓർഡിനേറ്റർ, സിദ്റ) എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. ‘മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ അനുഭവങ്ങളും കേരളത്തിലെ വൈജ്ഞാനിക മേഖലയുടെ വികാസവും’ എന്ന വിഷയത്തിൽ ഞായറാഴ്ച നടക്കുന്ന സിമ്പോസിയത്തിൽ പ്രമുഖ അക്കാദമിസ്റ്റുകൾ പങ്കെടുക്കും. നവംബർ ഒൻപതു മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന അക്കാദമിക് ഇൻഡക്ഷൻ പ്രോഗ്രാമിൽ പത്ത് സെഷനുകളിലായി വിദ്യാഭ്യാസ വിദഗ്ദർ ക്ളാസുകൾക്കും വർക്ക്ഷോപ്പുകൾക്കും നേതൃത്വം നൽകും. പരിപാടികളിൽ പങ്കെടുക്കുന്നതിനും വിശദ വിവരങ്ങൾക്കും 9744013413 എന്ന നമ്പറിൽ ബന്ധപ്പെടുക.