കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ […]

Continue Reading

ഒമൈക്രോണ്‍ ഭീഷണി: കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ രാജ്യത്ത് കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി. മുന്‍കരുതലിന്റെ ഭാഗമായാണ് നിലവിലുള്ള കോവിഡ് നിയന്ത്രണം നീട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനാണ് ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അതിനിടെ, പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതുവരെ ഒരു പുതിയ കേസ് പോലും രാജ്യത്ത് […]

Continue Reading

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വൈറസ് വകഭേദം കണ്ടെത്താൻ സാധിച്ചില്ല

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വൈറസ് വകഭേദം കണ്ടെത്താൻ സാധിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ.സുധാകർ. ഈ വ്യക്തിയുടെ സ്രവം ഐസിഎംആറിലേക്ക് അയച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്ക് ഡൽറ്റ വകഭേദമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുധാകർ പറഞ്ഞു. ദക്ഷിണാഫ്രിക്ക, ബോസ് വാന, ഹോങ്കോങ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തണമെന്നും കർണാടക ആവശ്യപ്പെട്ടു.

Continue Reading

തൃശൂരില്‍ വ്യാജമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത്(43), പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ബിജു(42) എന്നിവർ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം. ഇരിങ്ങാലക്കുട ചന്തക്കുന്ന് സ്വദേശിയായ നിശാന്ത് ഗോള്‍ഡന്‍ ചിക്കന്‍ സെന്ററിന്റെ ഉടമയാണ്. ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന വ്യക്തിയാണ് ബിജു. ഇരുവരും സുഹൃത്തുക്കളാണ്.

Continue Reading

ഇ​ട​പ്പ​ള്ളി​യി​ല്‍ നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ല്‍ നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. ഹോ​ട്ട​ലും ലോ​ഡ്ജും ഉ​ള്‍​പ്പ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. ഷോ​ര്‍​ട്ട്‌​സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീപിടിച്ചയുടനെ കെട്ടിടത്തില്‍ നിന്നും ചാടിയ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തുടരുകയാണ്. കെ​ട്ടി​ട​ത്തി​ല്‍ കുടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ത്തി​ച്ചു. നാശനഷ്ടങ്ങൾ കണക്കാക്കപ്പെട്ടിട്ടില്ല.

Continue Reading

രാജ്യത്ത് 6,990 പേർക്ക് കോവിഡ്; 10,116 പേർക്ക് രോഗമുക്തി

ന്യൂഡൽഹി: രാജ്യത്ത് 6,990 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 15.9 ശതമാനത്തിന്‍റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 3,45,80,832 പേരാണ് ഇതുവരെ കോവിഡ് ബാധിതരായത്. കഴിഞ്ഞ 24 മണിക്കൂറിൽ 190 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,68,790 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 10,116 പേർ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്തരായി. 98.35 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്.

Continue Reading

ഒമിക്രോൺ പടർന്നാൽ പ്രത്യാഘാതം ഗുരുതരമെന്ന് ലോകാരോഗ്യസംഘടന

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതീവ അപകടസാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കൂടുതൽ രാജ്യങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ലോകാരോഗ്യസംഘടന ഇക്കാര്യം വ്യക്തമാക്കിയത്. ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ദക്ഷിണാഫ്രിക്കയിലാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1. 529 ആദ്യമായി സ്ഥിരീകരിച്ചത്. ഒമിക്രോൺ സംബന്ധിച്ചു പഠനങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. പുതിയ വകഭേദത്തിന്റെ തീവ്രത, വ്യപനശേഷി തുടങ്ങിയ കാര്യങ്ങൾ കൂടുതൽ പഠനത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ.

Continue Reading

ഒമിക്രോൺ മറ്റ് കോവിഡ് വകഭേദങ്ങളെക്കാൾ അപകടകാരിയോ ?…

ജനീവ: ദക്ഷിണാഫ്രിക്കയിൽ പുതുതായി കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോൺ വകഭേദം, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ). ‘ഒമിക്രോൺ മറ്റുവകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവിൽ വിവരങ്ങളൊന്നും ഇല്ല’-ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.

Continue Reading

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. ബില്ലിന്മേൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബിൽ അവതരിപ്പിച്ചത്. ബിൽ പാസാക്കിയതിന് പിന്നാലെ സഭ വീണ്ടും നിർത്തിവെച്ചു. ഉച്ചക്ക് രണ്ടു മണിക്ക് വീണ്ടും ചേരും. രാവിലെ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് മുതൽ ലോക്സഭയിൽ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. കാർഷിക നിയമം പിൻവലിക്കുന്നതിനുള്ള ബില്ലിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി […]

Continue Reading

‘അങ്ങിനെയെങ്കിൽ’ ആരിഫ് തണലോട്ട്

അത്ര അനായാസംനിന്നെക്കണ്ടെത്തുവാനുള്ളവഴികളെനിക്കറിയാം എന്നിട്ടും…? നീ പോയതിൻ്റെഅന്നോപിറ്റേന്നോഞാൻ നിന്നെതിരഞ്ഞിറങ്ങുന്നില്ലെങ്കിൽഓർത്തു നോക്കൂ ഏതു പാട്ടാണ്നീഎന്നിലുപേക്ഷിച്ചിട്ടുണ്ടാവുക… ? മറവികൾക്ക് പാകമായഉടുപ്പുകളിലേക്ക്നീയെങ്ങിനെയാണ്എന്നെവലിച്ചു കയറ്റിയിട്ടുണ്ടാവുക….! വിയർപ്പിനു പകരംകണ്ണീരെന്നവിവർത്തനംരക്തത്തിനു പകരമെന്നവാക്കായിപരിവർത്തിപ്പിക്കാൻഎത്ര രാത്രികളെയാണ്നീകൊന്നു തള്ളിയിട്ടുണ്ടാവുക. ഇല്ലനീയിട്ടേച്ചുപോയതൊന്നുംഎന്നിലില്ല വെളിച്ചമുള്ളഒരു രാത്രി…! നക്ഷത്രങ്ങളുള്ളആകാശം …! ഭയമില്ലാത്തപുലരി…! മണമുള്ള പൂവുകൾ …!സ്നേഹമുള്ള വാക്കുകൾ…! അങ്ങിനെയെങ്കിൽ പിന്നെനമ്മളെന്തിനാണുഒരുപാടു രാത്രികളെവെറുതെപകുത്തെടുത്തത്…

Continue Reading