സഹോദരിക്ക് പണം സ്വരൂപിക്കാൻ 10 വയസ്സുകാരൻ വഴിയരികിൽ

ബ്രെയിൻ കാൻസർ ബാധിതനായ തന്റെ പന്ത്രണ്ട് വയസ്സുള്ള സഹോദരിക്ക് വേണ്ടി പണം സ്വരൂപിക്കാൻ 10 വയസ്സുകാരൻ വഴിയരികിൽ പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്നു. ഹൈദരാബാദിൽ നിന്നുള്ള സെയ്ദ് അസീസ് എന്ന ബാലനാണ് സഹോദരിയുടെ ചികിത്സയ്ക്കായി ധനസമാഹരണത്തിൽ മാതാപിതാക്കളെ സഹായിക്കാൻ ഇറങ്ങിയത്.സയ്യിദ് അസീസിന്റെ സഹോദരി സക്കീന ബീഗത്തിന് രണ്ട് വർഷം മുമ്പാണ് മസ്തിഷ്ക അർബുദം കണ്ടെത്തിയത്. ആശുപത്രി ചെലവുകൾ താങ്ങാനാവാതെ കുടുംബം ബുദ്ധിമുട്ടുന്നത് കണ്ട് സെയ്ദ് അമ്മ ബിൽക്കെസ് ബീഗത്തിനൊപ്പം പക്ഷികൾക്കുള്ള തീറ്റ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. റോഡരികിൽ ഒരു ബെഞ്ച് […]

Continue Reading

കോവിഡ് അമ്മയെ കൊണ്ടുപോയി; കുഞ്ഞാവയ്ക്ക് അമ്മയായി മൂന്നാംക്ലാസുകാരി

കോവിഡ് മഹാമാരി അമ്മയെ കൊണ്ടുപോയപ്പോൾ ദിവസങ്ങൾ മാത്രം പ്രായമുള്ള കൊച്ച് അനുജത്തിയെ, അമ്മയുടെ സ്ഥാനത്ത് നിന്ന് ശുശ്രൂഷിക്കുകയാണ് കട്ടപ്പന മാട്ടുക്കട്ടയിലെ മൂന്നാം ക്ലാസുകാരി സനിറ്റ സോജോ. അർബുദരോഗിയായ മുത്തശിയാണ് സനിറ്റക്ക് സഹായത്തിനുള്ളത്. കുട്ടികളുടെ ചെലവിനും അമ്മയുടെ ചികില്‍സയ്ക്കും വക കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് പെയിന്‍റിംഗ് തൊഴിലാളിയായ സോജോ.പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ഇവരുടെ അമ്മ മുപ്പത്തിയൊന്നുകാരിയായ സനിജയ്ക്കും പ്രസവകാല ശുശ്രൂഷക്കെത്തിയ സനിജയുടെ അമ്മക്കും കോവിഡ് സ്ഥിരീകരിച്ചത്. പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം സനിജയുടെ അമ്മ ന്യുമോണിയ മൂലം […]

Continue Reading

പെഗസസ്: ബംഗാൾ കമ്മിഷൻ പ്രവർത്തനം തുടങ്ങി

ഫോൺ ചോർത്തൽ അന്വേഷിക്കാൻ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മിഷൻ പൊതുജനങ്ങളിൽ നിന്നു വിവരങ്ങൾ തേടി. 30 ദിവസത്തിനുള്ളിൽ അനുബന്ധ വിവരങ്ങളും മൊഴിയും സമർപ്പിക്കണമെന്നു വ്യക്തമാക്കി ദേശീയ മാധ്യമങ്ങളിൽ പരസ്യം നൽകിയിട്ടുണ്ട്.

Continue Reading

യുഎഇ യാത്ര ഇന്നുമുതൽ; എല്ലാ യാത്രക്കാരും റജിസ്റ്റർ ചെയ്യണം

യുഎഇയിൽ നിന്നു കോവിഡ് വാക്സീനെടുത്ത, താമസവീസയുള്ള ഇന്ത്യക്കാർ ഇന്നു മടക്കയാത്ര തുടങ്ങും. രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു യാത്രാനുമതി. ഇവരും വാക്സീൻ എടുക്കാതെ യാത്ര അനുവദിക്കുന്ന വിഭാഗത്തിൽപെട്ടവരും നിശ്ചിത പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുമതി തേടണമെന്ന് നിർബന്ധമാണ്.ദുബായ് വീസക്കാരെല്ലാം ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) https://smart.gdrfad.gov.ae/homepage.aspx എന്ന സൈറ്റിലാണ്, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ടത്.മറ്റ് എമിറേറ്റുകളിലെ വീസക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ […]

Continue Reading

പൂച്ചകളിൽ മാരകമായ വൈറസ് രോഗം;ജാഗ്രത പുലർത്തുക

ലോക്ഡൗൺ കാലത്ത് നായ്ക്കളെപ്പോലെയോ അതിലേറെയോ പ്രിയപ്പെട്ടവരായി മാറി പൂച്ചകൾ. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ മുടക്കി പൂച്ചകളെ വാങ്ങി വളർത്തുന്നവർക്ക് ഒരു ജാഗ്രതാ നിർദേശവുമായി എത്തുകയാണ് മൃഗസംരക്ഷണ വകുപ്പ്. കൊല്ലം പത്തനാപുരത്തു നിന്നാണ് അപായസൂചന. ‘ഫെലൈൻ പാൻ‌ ലുക്കോപീനിയ’ എന്ന വൈറസ് രോഗം ഇവിടെ പൂച്ചകളിൽ വ്യാപകമായി കണ്ടെത്തി. മാരകമായ രോഗം അതിവേഗത്തിൽ പടരുമെന്നതാണു പ്രധാന ഭീഷണി.മാരകമായ വൈറസ് രോഗമാണിത്. ഫെലൈൻ ഡിസ്റ്റെംബർ, ഫെലൈൻ പാർവോ എന്നീ പേരുകളിലും അറിയപ്പെടും. പൂച്ചയുടെ കോശങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയാണ് വൈറസ് […]

Continue Reading

പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയിൽ

പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയിൽ. കൊട്ടാരക്കര പൂവറ്റൂർ രാജേഷ് ഭവനിൽ തുളസീധരൻ പിള്ള ആണ് മരിച്ചത്.60 വയസായിരുന്നു.കൊലപാതക കേസിൽ ശിക്ഷാകാലാവധിക്കിടെയാണ് തുളസീധരന്‍ പരോളിൽ ഇറങ്ങിയത്. ബന്ധുവീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പരോളിലിറങ്ങി സ്വന്തം വീട്ടിലെത്തിയപ്പോൾ വീട്ടുകാർ സ്വീകരിക്കാൻ തയ്യാറാകാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. 

Continue Reading

ഖത്തറില്‍ എണ്ണ വിലയില്‍ വൻ വര്‍ധന

ഖത്തറില്‍ ആഗസ്ത് മാസവും എണ്ണ വിലയില്‍ വര്‍ധന. പെട്രോളിന് പത്ത് ദിര്‍ഹവും ഡീസലിന് അഞ്ച് ദിര്‍ഹവുമാണ് വര്‍ധിക്കുക. ജൂലൈ മാസത്തെ അപേക്ഷിച്ച് കാര്യമായ വര്‍ധനവോടെയാണ് ഖത്തര്‍ പെട്രോളിയം ആഗസ്ത് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോളിന് പത്ത് ദിര്‍ഹവും ഡീസലിന് അഞ്ച് ദിര്‍ഹവുമാണ് ലിറ്ററിന്മേല്‍ വര്‍ധിക്കുക. ജൂലൈയില്‍ ഒരു റിയാല്‍ 95 ദിര്‍ഹമായിരുന്ന പ്രീമിയം പെട്രോള്‍ ലിറ്ററിന് ആഗസ്ത് മാസം രണ്ട് റിയാല്‍ അഞ്ച് ദിര്‍ഹം നല്‍കണം. ജൂലൈയില്‍ രണ്ട് റിയാലിലെത്തിയിരുന്ന സൂപ്പര്‍ പ്രെട്രോളിന് രണ്ട് റിയാല്‍ […]

Continue Reading