പ്രതിശ്രുത വധുവിനെ വിവാഹനിശ്ചയത്തിന് പിറ്റേന്ന് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റില്‍. എറണാകുളം ചെങ്ങമനാട് എക്കാട്ട് സകേതം വീട്ടിൽ അനന്തകൃഷ്ണൻ (29)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഴക്കുളം പൊലീസാണ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടർന്ന് സ്ത്രീധനമായി 150 പവനും കാറും തന്നില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമുണ്ടായി. പ്രതിശ്രുതവധുവിന് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 50,000/- രൂപ കൈക്കലാക്കുകയും ചെയ്തു. വാഴക്കുളം പൊലീസ് ഇൻസ്പെക്ടർ എസ് അജയകുമാർ, എസ്.ഐ ഷാജി ആർ, അജിത് കുമാർ, എസ്.സി.പി.ഒ മാരായ ജോസഫ്, വർഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
