വിജി തമ്പി വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ

Kerala

തിരുവനന്തപുരം: സിനിമാ മേഖലയില്‍നിന്ന് ഒരാള്‍കൂടി സംഘപരിവാറിലേയ്ക്ക്. സംവിധായകന്‍ വിജി തമ്പിയെ സംവിധായകന്‍ വിജി തമ്പിയെ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമാണ് നിലവില്‍ ഇദ്ദേഹം. സംവിധായകരായ പ്രിയദര്‍ശന്‍, രാജസേനന്‍, അലി അക്ബര്‍ തുടങ്ങിയവര്‍ക്ക് പിന്നാലെയാണ് വിജി തമ്പിയോടും സംഘപരിവാര്‍ ക്യംപിലെത്തിയിരിക്കുന്നത്. സിനിമാ താരങ്ങളായ സുരേഷ്‌ഗോപി, കൃഷ്ണകുമാര്‍ അടക്കമുള്ളവരും സംഘപരിവാറിനൊപ്പമാണ്. ഹരിയാനയില്‍ ചേര്‍ന്ന വിഎച്ച്പി സമ്മേളനത്തില്‍ അന്താരാഷ്ട്ര സെക്രട്ടറി മിലിന്ദ് എസ് പരാന്ദേയാണ് പ്രഖ്യാപനം നടത്തിയത്.
ദേശീയ അധ്യക്ഷനായി ഓര്‍ത്തോപീഡിക് സര്‍ജനും പത്മശ്രീ ജേതാവുമായ രബീന്ദ്ര നരേന്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു. ബിഹാര്‍ സ്വദേശിയായ സിംഗ് ഇതുവരെ പരിഷത്ത് വൈസ് പ്രസിഡന്റായിരുന്നു. സംസ്ഥാന അധ്യക്ഷനായിരുന്ന ബി ആര്‍ ബലരാമന്‍ സംസ്ഥാന സമിതി അംഗമായി തുടരുമെന്ന് പ്രചാര്‍ പ്രമുഖ് എസ് സഞ്ജയന്‍ അറിയിച്ചു. നിലവില്‍ സംഘപരിവാര്‍ ഘടകമായ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപദേഷ്ടാവുകൂടിയാണ് വിജി തമ്പി. സൂര്യമാനസം, നന്‍മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, ജേണലിസ്റ്റ്, നാറാണത്ത് തമ്പുരാന്‍, നാടകമേ ഉലകം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ന്യൂ ഇയര്‍, കാലാള്‍ പട തുടങ്ങിയ ചിത്രങ്ങള്‍ വിജി തമ്പി സംവിധാനം ചെയ്തതാണ്. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *