വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല് അബദ്ധത്തിൽ വിഴുങ്ങിയതിന്റെ പിറ്റേന്ന് 43 വയസ്സുകാരി മരിച്ചു. വൽസരവാക്കം നിവാസി രാജലക്ഷ്മി 7 വർഷം മുൻപു മാറ്റിവച്ച 3 പല്ലുകളിലൊന്നാണ് ഇളകി വയറ്റിൽ ചെന്നത്. അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞു ഡോക്ടർമാർ തിരിച്ചയച്ചു. എന്നാൽ, പിന്നീടു കടുത്ത ഛർദിയുണ്ടായതിനു പിന്നാലെ മരിച്ചു.
