മായാവതിയുടെ ബഹുജന്‍ സമാജ് പാർട്ടിക്ക് വ്യക്തിത്വം നഷ്ടപ്പെട്ടുവെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പാര്‍ട്ടി സ്ഥാപകനായ കാന്‍ഷി റാമിന്റെ നയങ്ങളില്‍ നിന്ന് ബി.എസ്.പി പിന്നോട്ടുപോയി. തന്റെ ആസാദ് സമാജ് പാര്‍ട്ടിയാണ് ഉത്തര്‍പ്രദേശില്‍ ബി.എസ്.പിക്ക് ബദലെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം.
