കാൽ നക്കിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി യുവതിയുടെ പരാതി

Kerala

ഭർത്താവ് കാൽ നക്കിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ഇതേത്തുടർന്ന് സ്വദേശിയായ നിര്‍മല്‍ മോഹന്‍ എന്നയാളെ മുനമ്പം പൊലീസ് അറസ്റ്റു ചെയ്തു. വിവാഹശേഷം ബംഗളരുവിൽ താമസിക്കുമ്പോഴാണ് ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നീട് നാട്ടിലേക്കു വന്ന യുവതിയെ കൊച്ചി ചേറായിയിലെ വീട്ടിലെത്തിയും നിർമൽ മോഹൻ ഉപദ്രവിച്ചതായി പൊലീസ് പറയുന്നു. യുവതിയുടെ വീട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതായി പരാതിയിലുണ്ട്.

ലഹരിമരുന്നിന് അടിമയായ ഭർത്താവ് തന്നെ മുഖത്തടിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്യാറുണ്ട്. നിർബന്ധിച്ച് കാൽ നക്കിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ്, തൃശൂരിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *