യു.പി ജനസംഖ്യാ നിയന്ത്രണ ബിൽ; 2 കുട്ടികളിൽ കൂടുതലുണ്ടങ്കിൽ സർക്കാർ ജോലി ലഭിക്കില്ല

National

ജനസംഖ്യ നിയന്ത്രണത്തിന്​ നിയമ നിര്‍മാണം നടപ്പാക്കാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍. നിർദ്ദിഷ്ട ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് സർക്കാർ പുറത്തിറക്കി. കരട് നിയമപ്രകാരം രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനും സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റം നേടുന്നതിനും ഏതെങ്കിലും തരത്തിലുള്ള സർക്കാർ സബ്‌സിഡി ലഭിക്കുന്നതിനും വിലക്കേർപ്പെടുത്തും.
ഉത്തർപ്രദേശ് പോപ്പുലേഷൻ (കൺട്രോൾ, സ്റ്റെബിലൈസേഷൻ ആൻഡ് വെൽഫെയർ) ബിൽ 2021 എന്ന കരടിലെ ഭാഗമാണ് ഈ വ്യവസ്ഥകൾ എന്ന് ഉത്തർപ്രദേശ് സ്റ്റേറ്റ് ലോ കമ്മീഷൻ (യുപിഎസ്എൽസി) പറയുന്നു.“സംസ്ഥാനത്തെ നിയമ കമ്മീഷൻ, യുപി സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണം, സ്ഥിരത, ക്ഷേമം എന്നിവയ്ക്കായി പ്രവർത്തിക്കുന്നു, ഇതിനായി കരട് ബിൽ തയ്യാറാക്കിയിട്ടുണ്ട്.” എന്ന് യുപി‌എസ്‌എൽ‌സി വെബ്‌സൈറ്റ് പറയുന്നു.രണ്ടുകുട്ടികള്‍ എന്ന മാനദണ്ഡം പിന്തുടരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ സേവനത്തിനിടയിലും രണ്ട് അധിക ഇന്‍ക്രിമെന്റുകള്‍, പ്ലോട്ട് ,വീട് വാങ്ങുന്നതിന്‌ സബ്സിഡി , യൂട്ടിലിറ്റി ചാര്‍ജുകളില്‍ ഇളവ്, ദേശീയ പെന്‍ഷന്‍ സ്കീം പ്രകാരം എംപ്ലോയി പ്രൊവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) മൂന്ന് ശതമാനം വര്‍ദ്ധനവ് എന്നിവ പോലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഒരൊറ്റ കുട്ടി ഉള്ളവര്‍ക്ക് നാല് അധിക ഇന്‍ക്രിമെന്റുകള്‍, സൗജന്യ ആരോഗ്യ സംരക്ഷണം, 20 വയസ്സ് വരെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്നിവ ലഭിക്കും.
രണ്ടുകുട്ടികള്‍ എന്ന മാനദണ്ഡം പിന്തുടരുന്നവര്‍ക്ക്​ മിതമായി പലിശയില്‍ വീട്​ വാങ്ങുന്നതിനും നിര്‍മിക്കുന്നതും വായ്പ അനുവദിക്കും. കൂടാതെ വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയില്‍ ഇളവും ലഭിക്കും. നാഷനല്‍ പെന്‍ഷന്‍ സ്​കീമിന്​ കീഴിലെ ഇ.പി.എഫില്‍ മൂന്നുശതമാനം വര്‍ധനയുണ്ടാകും. ഒറ്റ കുട്ടികളുള്ളവര്‍ക്ക്​ കൂടുതല്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്​. ഒറ്റ കുട്ടിക്ക്​ 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നല്‍കും.
രണ്ട്-ശിശു നയം പിന്തുടരുന്ന സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവർക്ക് വെള്ളം, വൈദ്യുതി ബില്ലുകള്‍, ഭവനനികുതി, ഭവനവായ്പ എന്നിവയ്ക്ക് ഇളവ് നല്‍കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു. കരട് ബിൽ മെച്ചപ്പെടുത്തുന്നതിന് പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചിട്ടുണ്ടെന്നും ജൂലൈ 19 ആണ് അവസാന തീയതി എന്നും വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *