കോഴിക്കോട്: നന്മ മുതലെടുത്ത് വ്യാജൻ കൈക്കലാക്കിയ പതിനായിരം രൂപ പാരിതോഷികമായി തിരികെ നൽകി ഒരു നാടിൻ കൂട്ടായ്മ. മാവൂർ പാഴുരിലെ ‘നാട്ടുവർത്തമാനം’ കൂ ട്ടായ്മയാണ് ഷമീർ ചാലിക്കുഴി എന്ന ചെറുപ്പക്കാരൻറ നന്മയ്ക്ക് അംഗീകാരമായി പണം തിരികെ നൽകിയത്. ജൂലായ് രണ്ടിനാണ് നാട്ടുകാരിൽ പലർക്കും സംഭവിച്ച അബദ്ധം ഷെമിറിനും സംഭവിച്ചത്.സുഹൃത്തും നാട്ടുകാരനുമായ കാവുങ്ങൽമേത്തൽ ജയരാജൻറ നമ്പറിൽ നിന്ന് വാട്സാപ്പിൽ ഷെമീറിന് ഒരു മെസേജ് വന്നതാണ് തുടക്കം. വികലമായ ഇംഗ്ലീഷിൽ ജയരാജൻ ആവശ്യപ്പെ ട്ടത് 10,000 രൂപയാണ്. അടിയന്തര ചികിത്സയ്ക്കായി പണം നൽകണമെന്നായിരുന്നു ആവശ്യം. ഫോണിൽ സേവ് ചെയ്ത നമ്പറല്ലെങ്കിലും പ്രൊഫൈൽ ഫോട്ടോയിൽ ജയരാജനുണ്ട്. രണ്ടു തവണ വിളിച്ചുനോക്കിയെങ്കിലും ഫോൺ എടുത്തില്ല. തിരക്ക് കാരണമായിരിക്കുമെന്ന് കരുതി ബാങ്കിൽ ആകെയുണ്ടായിരുന്ന 12,000 രൂപയിൽ നിന്ന് 10,000 കൊടുക്കാൻ ഷമീർ തീരുമാനിച്ചു. പക്ഷേ, അത്രയും പണം ഒരുമിച്ച് അയ ക്കാൻ പറ്റിയില്ല. ഉടനെ വീണ്ടും മെസേജ് വന്നു, 5000 വീതം അയ ക്കാൻ. അങ്ങനെ രണ്ടുതവണയായി ഷമീർ പണമയച്ചു.തിരികെ നന്ദി വാക്ക് പ്രതീക്ഷിച്ച ഷമീറിനോട് വീണ്ടും കൂടുതൽ പണമയക്കാനാണ് ആവശ്യപ്പെ ട്ടത്. ഇതോടെ തനിക്ക് അബദ്ധം പിണഞ്ഞതായി മനസ്സിലായെന്ന് ഷമീർ പറഞ്ഞു. ഉടൻ തന്നെ 400 മീറ്റർ അകലെയുള്ള ജയരാജൻറെ വീട്ടിലെത്തി. അപ്പോഴേക്കും ജയരാജൻ മാവൂർ സ്റ്റേഷനിൽ പരാതി നൽകി മടങ്ങിയെത്തിയതേയു ള്ളൂ. തന്റെ പേരിൽ വ്യാജമായി ആരോ വാട്സാപ്പ് നമ്പറിലൂടെ പണം ആവശ്യപ്പെടുന്നുവെന്നായിരുന്നു ആ പരാതി. ഒട്ടേറെ പേർക്ക് പണം ആവശ്യപ്പെ ട്ട് മെസേജ് ലഭിച്ചെന്ന് അറിഞ്ഞതിൻറ അടിസ്ഥാനത്തിലാണ് ജയരാജൻ പരാതി നൽകിയത്.
ഷെമീർ പണമയച്ച വിവരം ജയരാജനോടും സുഹൃത്തുക്കളോടും പറഞ്ഞു. മാവൂർ സ്റ്റേഷ നിൽ ‘വ്യാജ’ നെതിരേ പരാതിയും നൽകി. നാട്ടുകാർക്ക് ഈ സംഭവമൊരു പാഠമാകണമെന്ന് കരുതിയാണ് ഷമീർ അമളി തുറന്നുപറഞ്ഞത്. ഈ നന്മ തിരിച്ചറിഞ്ഞ നാട്ടുകാർ ചേർന്ന് 100 രൂപ പിരിവെടുത്ത് ഷമീറിന് പണം തിരികെ നൽകാൻ തീരുമാനിച്ചു. 10 ,801 രൂപ പിരിവിലൂടെ ലഭിച്ചെങ്കിലും 800 രൂപ കെയർ ആൻഡ് ലവ് എന്ന സന്നദ്ധസം ഘടനയ്ക്ക് ഷെമീർ കൈമാറി. പ്രവാസിയായിരുന്ന ഷമീർ നാട്ടിലെത്തിയതിന് ശേഷം നടക്കാവ് ടി.ടി.ഐ. യിൽ ഉറുദു ടീച്ചേഴ്സ് കോഴ്സിന് പഠിക്കുകയാണ്. ഷെമീറിന് നാട്ടുകാർ നൽകിയ തുക വാർഡ് മെമ്പർ ഇ.പി. വത്സല കൈമാറി. വി.ടി. അൻവർ, സൈഫു ചിറ്റാരിപ്പി ലാക്കൽ, എം. ഇ. അൽതാഫ്, ഷാഫി പുത്തലത്ത്, ജയരാജൻ കാവുങ്ങൽ മേത്തൽ എന്നിവർ പങ്കെടുത്തു.