അയയ്ക്കുന്നയാള്‍ അറിയാതെ ഒരു വാട്ട്‌സ്ആപ്പ് സന്ദേശം വായിക്കാം, ഇതാണ് മാര്‍ഗം?

മെസേജ് അയച്ച ആള്‍ അറിയാതെ വാട്ട്‌സ്ആപ്പ് സന്ദേശം എങ്ങനെ വായിക്കാം. അതിനൊരു മാര്‍ഗമുണ്ട്. ഇത് ചെയ്യാനുള്ള ഒരു ലളിതമായ മാര്‍ഗ്ഗം മെസേജ് വായിച്ചു എന്നറിയിക്കുന്ന നീല ടിക്കുകള്‍ ഓഫാക്കുക എന്നതാണ്. എന്നാല്‍ ഇവിടൊരു പ്രശ്‌നമുണ്ട്. ഇത് സെറ്റിങ്ങ്‌സില്‍ കയറി ഓഫ് ചെയ്താല്‍ നിങ്ങളുടെ സന്ദേശം മറ്റൊരാള്‍ വായിച്ചോ എന്നറിയാന്‍ നിങ്ങള്‍ക്കും കഴിയില്ല. എന്നാല്‍, ഇത് നിങ്ങള്‍ അറിയേണ്ടതില്ല എന്നാണെങ്കില്‍ നേരെ വാട്ട്‌സ്ആപ്പിലേക്ക് പോകുക. അക്കൗണ്ട്> പ്രൈവസി> ഓപ്ഷന്‍ സെലക്ട് ചെയ്ത് ഇടത്തേക്ക് സൈ്വപ്പുചെയ്ത് റീഡ് ഓപ്ഷനില്‍ ഇത് ഓഫാക്കാവുന്നതാണ്. […]

Continue Reading

ജമീല പ്രകാശം പറയുന്നു; പുറക് വശത്തുകൂടി ശാരീരികമായി എന്നെ..

മുന്‍ ധനമന്ത്രി കെ എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച ദിവസം യുഡിഎഫ് സാമാജികന്‍ പുറക് വശത്തുകൂടി തനിക്ക് കാണാന്‍ കഴിയാത്ത രീതിയില്‍ ശാരീരികമായി ആക്രമിച്ചെന്ന് മുന്‍ എംഎല്‍എ ജമീല പ്രകാശം. അന്നത്തെ സംഭവം മറക്കാന്‍ കഴിയില്ലെന്നും പരാതി നല്‍കിയിട്ടും പൊലീസ് മുന്നോട്ട് പോയില്ലെന്നും ജമീല പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സര്‍ക്കാര്‍ ഹരജി സുപ്രീംകോടതി തള്ളിയ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ജമീല. ‘സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ ആ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ കഴിയാതെ വന്നതോടെ […]

Continue Reading

കൊട്ടിയൂർ പീഡനക്കേസ് ഫാദറിനെ വിവാഹം കഴിക്കണം: അനുമതി തേടി പെണ്‍കുട്ടി

കൊട്ടിയൂര്‍ പീഡനക്കേസിൽ പ്രതി ഫാ. റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണമെന്ന് പീഡനം നേരിട്ട പെണ്‍കുട്ടി. അനുമതിതേടി സുപ്രീം കോടതിയെ സമീപിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കും. സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെന്നാണ് ഹർജിയിൽ പറയുന്നത്. വിവാഹം കഴിക്കണമെന്ന പെൺകുട്ടിയുടെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

Continue Reading

കടകള്‍ എല്ലാ ദിവസവും തുറക്കാന്‍..

കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹര്‍ജി നല്‍കിയത്. ടിപിആര്‍ കണക്കാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യം.നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണം. മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Continue Reading

വിദ്യാര്‍ഥിനിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കോതമംഗലത്ത് വിദ്യാര്‍ഥിനിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനിയായ പി.വി. മാനസ (24)യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹിലാണ് കൊലപ്പെടുത്തിയത്. മാനസയ്ക്ക് വെടിയേറ്റത് തലയ്ക്കും നെഞ്ചിനും. മാനസയെ കൊലപ്പെടുത്തിയശേഷം രാഹില്‍ സ്വന്തം തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. മാനസ ഏതാനും പെൺകുട്ടികൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഹിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. ഇയാൾ മാനസയെ കൊലപ്പെടുത്താനായി കണ്ണൂരിൽനിന്ന് എത്തിയതാണെന്നാണു വിവരം.

Continue Reading

സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ജയ്‌സല്‍, നിസാം, കൊടുവള്ളി വാവാട് സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ ഒളിത്താവളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജില്ലാ അതിര്‍ത്തിയില്‍ വച്ച് വഴിക്കടവ് പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

Continue Reading

ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നിലവിൽ വന്നു

വൈത്തിരി: വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടയ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (OMAK) വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. വൈത്തിരി വ്യാപാരഭവനിൽ വെച്ചായിരുന്നു കമ്മറ്റി രൂപീകരണം.ഓരോ പ്രദേശത്തേയും വാർത്തകൾ ആദ്യം ലഭിക്കുക അതാത് പ്രദേശത്തെ പ്രദേശിക മാധ്യമ പ്രവർത്തകർക്കായിരി ക്കുമെന്നും,കൂട്ടായ്മയിലൂടെ വേഗത്തിൽ വാർത്തകൾ പുറം ലോകത്ത് എത്തിക്കാൻ സാധിക്കുമെന്നും, എന്നാൽ തെറ്റായ വാർത്ത പ്രചരിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് […]

Continue Reading

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു

വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു. അഹമ്മദാബാദിലെ അസ്‌ലാലിയിലാണ് ഈ മാസം 20ന് ദാരുണമായ അപകടം നടന്നത്. മരിച്ചവരെല്ലാം മധ്യപ്രദേശ് സ്വദേശികളാണ്.ചെറിയ റൂമിനുള്ളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ജൂലൈ 20ന് രാത്രി ഉറങ്ങുന്ന സമയം ഗ്യാസ് ചോര്‍ന്നു. മണം പുറത്തേക്കെത്തിയതോടെ അയല്‍വാസി വിവരം പറയാനായി വാതിലില്‍ മുട്ടി. വാതില്‍ തുറക്കാനെത്തിയയാള്‍ സ്വിച്ചിട്ടതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു-പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ ജദേജ പറഞ്ഞു.രാംപാരി അഹിര്‍വാര്‍ (56), രാജുഭായി (31), സോനു (21), സീമ (25), […]

Continue Reading

ശിൽപ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു

മുംബൈഃനീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ഭർത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതിൽ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്. ഇവരുടെ വസതിയിൽ റെയ്ഡ് നടത്തി.ഇരുവരും ഡയറക്ടർമാരായ വിയാൻ ഇൻഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി 27 വരെ നീട്ടി.

Continue Reading

‘എന്റെ ഫോണുകൾ ചോർത്തുന്നത് ഉദ്യോഗസ്ഥർ തന്നെ എന്നോടു പറഞ്ഞിരുന്നു’

ന്യൂഡൽഹിഃ പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചു. ഇക്കാര്യം വിശദീകരിച്ചതാണെന്നും ഒരന്വേഷണത്തിന്റെയും ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്.പെഗസസ് വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും നാലാം ദിവസവും സ്തംഭിച്ചു. ആദ്യ 2 ദിവസം പ്രതികരിക്കാതിരുന്ന രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് ഇന്നലെ രംഗത്തുവന്നു.തന്റെ ഫോൺ ചോർത്തിയെന്ന് ആരോപിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിക്കുകയും അമിത് ഷായുടെ രാജി […]

Continue Reading