രണ്ടാം കോവിഡ് തരംഗത്തിൽ ആദ്യമായി പ്രതിദിന കോവിഡ് മരണനിരക്ക് പൂജ്യമായി ഝാർഖണ്ഡ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒറ്റ മരണം പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തില്ല. എന്നാൽ പുതുതായി 239 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 51 കോവിഡ് കേസുകൾ സ്ഥിരീകരിച്ച ചെയ്ത കിഴക്കൻ സിംഹഭൂം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. തലസ്ഥാനമായ റാഞ്ചി, ഹസാരിബാഗ് എന്നിവിടങ്ങളിൽ യഥാക്രമം 27, 23 കേസുകകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ കോവിഡ് മുക്തി നിരക്കിലും വർധനവ് രേഖപ്പെടുത്തി. 97.36 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി