തന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ മാർക്സിസ്റ്റുകാരനാണ് എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് തെറ്റാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താനീ സ്ഥാനത്ത് എത്തിയതിൽ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും വി.ഡി സതീശൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
