അരികിലുണ്ട് അധ്യാപകർ; ചരിത്രം സൃഷ്ടിച്ച്‌ കെ.എസ്.ടി.എ

Kerala Wayanad

വെള്ളമുണ്ടഃ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.എസ്.ടി.എ.) ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്താകമാനം 1 കോടി രൂപയുടെ 10000 പൾസ് ഓക്‌സീമീറ്ററുകൾ സംഘടന വിതരണം ചെയ്യുന്നതിന്റെ ഭാഗമായി വെള്ളമുണ്ടയിൽ പഞ്ചായത്ത് തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കുടുംബാരോഗ്യകേന്ദ്രത്തിന് ഓക്സിമീറ്ററുകൾ കൈമാറി നിർവഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ.മുഹമ്മദ് സയീദ് ഓക്സിമീറ്ററുകൾ ഏറ്റുവാങ്ങി.

കെ എസ് ടി എ ജില്ലാ ജോയിൻ സെക്രട്ടറി മുഹമ്മദലി മാസ്റ്റർ,
എച്.ഐ ഉണ്ണികൃഷ്ണൻ,ജെ.എച്.ഐ മാരായ ജോബിൻ, സന്തോഷ്, പി.സി
തോമസ് മാസ്റ്റർ,സന്തോഷ് മാസ്റ്റർ, ഷബാന ടീച്ചർ, ബേബി ടീച്ചർ,രാഗേഷ് മാസ്റ്റർ, മണികണ്ഠൻ മാസ്റ്റർ, അബ്ദുൽ ഗനി മാസ്റ്റർ
ബെഞ്ചമിൻ മോളോയ്‌സ്,ദീപു ആന്റണി, ഷബീറലി വെള്ളമുണ്ട തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ ആശുപത്രികൾ, പി എച്ച്.എസികൾ, ആർ.ആർ.ടി.കൾ, പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾ, സി.എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിലാണ് കെ.എസ്.ടി.എ പൾസ്
ഓക്‌സീമീറ്ററുകൾ വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *