രാക്ഷസൻ റീമേക്കില്‍ അക്ഷയ് കുമാർ നായകനാകുന്നു

തമിഴ് ബ്ലോക്ബസ്റ്റർ ചിത്രം രാക്ഷസൻ റീമേക്കില്‍ അക്ഷയ് കുമാർ നായകനാകുന്നു. മിഷൻ സിൻഡ്രല്ല എന്നാണ് ഹിന്ദിയില്‍ ചിത്രത്തിന്റെ പേര്. അമല പോൾ അവതരിപ്പിച്ച കഥാപാത്രമായി രാകുൽ പ്രീത് എത്തും.അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടത്തിന്റെ സംവിധായകനായ രഞ്ജിത് എം. തിവാരിയാകും രാക്ഷസൻ ഹിന്ദിയിൽ ഒരുക്കുന്നത്.

Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ മുൻപിൽ എത്തിച്ചത് ഇളയമ്മയും ഭർത്താവും

തലശ്ശേരി;പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ മുൻപിൽ എത്തിച്ചത് ഇളയമ്മയും ഭർത്താവുമെന്നു പൊലീസ്. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി കുയ്യാലി ഷറാറ ബംഗ്ലാവിൽ യു.കെ.ഷറഫുദീനെ‍ (66) കോടതി റിമാൻഡ് ചെയ്തു. പരിശോധനയിൽ ഇസിജിയിൽ വ്യത്യാസം കാണപ്പെട്ടതിനെതുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇളയമ്മയുടെ ഭർത്താവിനെ കഴിഞ്ഞ ദിവസം കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ഇൗ ദമ്പതികളാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. മാർച്ച് 23ന് പ്രതികൾ, […]

Continue Reading

ഇന്ത്യയില്‍ നിന്ന് കോവാക്സിന്‍ വാങ്ങാനുള്ള കരാര്‍ ബ്രസീല്‍ റദ്ദാക്കി

ഇന്ത്യയില്‍ നിന്ന് കോവാക്സിന്‍ വാങ്ങാനുള്ള കരാര്‍ ബ്രസീല്‍ റദ്ദാക്കി. 2500 കോടിയുടെ കരാറാണ് റദ്ദാക്കിയത്. ബ്രസീല്‍ പ്രസിഡന്റ് ബോല്‍സനാരോ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ബ്രസീല്‍ പാര്‍ലമെന്‍ററി കമ്മീഷന്‍ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.കരാറില്‍ നിന്ന് പിന്മാറുന്നുവെന്ന് ബ്രസീല്‍ ആരോഗ്യമന്ത്രി മാര്‍സിലോ ക്വിറോഗയാണ് അറിയിച്ചത്. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. പ്രാഥമിക നടപടി എന്ന നിലയില്‍ കരാര്‍ താത്കാലികമായി റദ്ദാക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍റെ 20 മില്യണ്‍‌ ഡോസ് വാങ്ങാനായിരുന്നു കരാര്‍. […]

Continue Reading

എല്ലാവരേയും കോവിഡ് വാക്സിന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ്

തിരുവനന്തപുരം > സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്സിന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ മുന്‍ഗണന തുടരുന്നതാണ്. വാക്സിന്‍ എടുക്കുന്നതിനായി കോവിന്‍ വെബ് സൈറ്റില്‍ (https://www.cowin.gov.in) രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് എടുക്കാതെ വാക്സിനേഷന്‍ സെന്ററുകളില്‍ പോയി ആരും തിരക്ക് കൂട്ടരുത്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് […]

Continue Reading

ലോക്ക് ഡൗണിൽ നൂറു മേനി വിളയിച്ച് വയനാട്ടിലെ മദ്റസാ അധ്യാപകൻ

ദുരന്ത കാലം സൃഷ്ടിച്ച പ്രതിസന്ധികളെ കാർഷിക വ്രത്തിയിലൂടെ അതിജീവിച്ച് ഒരു മദ്റസാ അധ്യാപകൻ. 16 വർഷമായി മുഅല്ലിമായി സേവനമനുഷ്ഠിക്കുന്ന ഒരു മദ്രസാ അധ്യാപകനാണ് മണ്ണിൽ നിന്ന് പൊന്ന് വിളയിച്ചത്.വയനാടിന്റെ കാർഷിക വൃദ്ധിയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നതോടപ്പം പ്രവർത്തിയിലും കൃഷിയെ നെഞ്ചോട് ചേർത്തിരിക്കുകയാണ് പടിഞ്ഞാറത്തറ പന്തിപ്പൊയിൽ സ്വദേഷിയായ അത്തി ലൻ വീട്ടിൽ ഗഫൂർ അഹ്സനി . കോവിട് കാലം കൃഷിയെ സ്നേഹിക്കാനുളളത് കൂടിയാണന്ന് കാണിച്ച് തരികയായിരുന്നു അദ്ദേഹം. പന്തിപ്പൊയിൽ ദാറുസ്സലാം സുന്നി മദ്റസയിലെ തന്റെ വിദ്യാർഥികൾക്കായി ഓൺലൈൻ […]

Continue Reading

രാജ്യത്ത് അടിയന്തരാവസ്ഥയെ വെല്ലുന്ന ഭീകരമായ സാഹചര്യംഃ മാത്യു.ടി.തോമസ്

രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കുളള ശ്രമമാണ് രാജ്യത്തെ ഭരണകൂടം നടപ്പാക്കുന്നതെന്നും ജനതാദള്‍-എസ് സംസ്ഥാന പ്രസിഡണ്ട് മാത്യു.ടി.തോമസ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. ജനതാദള്‍ എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥാ ദിനം മതേതരത്വ ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന സമ്മേളനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ജനാധിപത്യത്തെയും മതേതത്വത്തെയും കശാപ്പ് ചെയ്ത് പണാധിപത്യത്തിന് വഴിമാറുന്നതിന്റെ ഉദാഹരണമാണ് പല സംസ്ഥാനങ്ങളിലും ഭൂരിപക്ഷമില്ലാതിരുന്നിട്ടും എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങി അധികാരം കയ്യടക്കുന്ന കാഴ്ചയെന്നും അദ്ധേഹം പറഞ്ഞു. ജില്ലാ […]

Continue Reading

ഈ തട്ടിപ്പിൽ നിങ്ങൾ വീഴരുത്! സൂക്ഷിക്കുക

എസ്ബിഐ (SBI) പുതുയ ലോട്ടറി സ്‌കീം അവതിരിപ്പിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കണ്ടെത്തി. എസ്ബിഐ പുതിയ ലോട്ടറി സ്‍കീം പുറമേ സൗജന്യമായി സമ്മാനങ്ങളും നൽകുന്നു എന്നാണ് വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശമാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്.ഇത് തട്ടിപ്പാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നും പ്രചരിക്കുന്ന സന്ദേശതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നമ്മൾ എത്തുന്നത് എസ്ബിഐയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു പേജിലാണ്. ഈ പേജിൽ നമ്മുടെ സ്വകാര്യ വിവരങ്ങൾ അവിശ്യപ്പെടുന്നുണ്ട്. നമ്മുടെ വിവരങ്ങൾ തട്ടിയെടുക്കാനുള്ള നീക്കമാണെന്നും […]

Continue Reading

കഞ്ചാവുപയോഗം കൂടപ്പിറപ്പായി മാറുന്ന അവസ്ഥയാണ് നമുക്ക്ചുറ്റിലും..

“ജീവൻ രക്ഷിയ്ക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക ( Share facts on drugs. Save lives) എന്നതാണ് ഈ വർഷത്തെ പ്രമേയം. പുതിയ കാലത്തെ ലഹരീയുമായി ബന്ധപ്പെട്ട് കുടുംബകങ്ങൾ കൂടുതൽ ജാഗ്രതപ്പെട്ടേ തീരൂ. ആൺ പെൺ വ്യത്യാസമില്ലാതെ മുതിർന്നവരിലും കുട്ടികളും കൗമാരക്കാരും ഏതെങ്കിലും തരത്തിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന അപകടനിലയിലാണ് ഇന്ന് ലോകമുള്ളത് മഹാമാരിയുടെ പ്രതിസന്ധിമുഖത്ത് വിറങ്ങലിച്ച് നിൽക്കുന്ന ഈ കാലഘട്ടത്തിൽ പോലും മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും അടിമപ്പെട്ട്സമൂഹത്തിൽ നടക്കുന്ന കൊലപാതകങ്ങളും സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങളും […]

Continue Reading

വിരുന്നിന് ഭാര്യവീട്ടിൽ മട്ടന്‍ കറി ഇല്ല; വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി

വിരുന്നിന് ഭാര്യവീട്ടുകാര്‍ മട്ടന്‍ കറി വിളിമ്പാത്തതില്‍ പ്രതിഷേധിച്ച് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. ഒഡീഷ്യയിലെ സുകിന്ദയില്‍ ബുധനാഴ്ചയാണ് സംഭവം.കിയോന്‍ജാര്‍ ജില്ലയിലെ റേബനാപാലസ്പാര്‍ സ്വദേശിയാണ് വരനായ രാമകാന്ത് പത്ര. ബുധനാഴ്ച ഉച്ചയോടെ സുകിന്ദയിലെ ബന്ദഗോണ്‍ ഗ്രാമത്തിലെ വധുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയ വരനെയും ബന്ധുക്കളെയും എല്ലാ ആചാരങ്ങളോടെയുമാണ് സ്വീകരിച്ചത്.ഭക്ഷണം വിളമ്പുന്നതിന് മുമ്പ് തന്നെ മട്ടന്‍ കറി വേണമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. മട്ടന്‍ കറി തയ്യാറായിട്ടില്ലെന്ന് അറിയിച്ചതോടെ വരന്റെ വീട്ടുകാര്‍ വധുവിന്റെ ബന്ധുക്കളുമായി തര്‍ക്കിച്ചു. തര്‍ക്കം മൂര്‍ഛിച്ചതോടെ അവിടെയെത്തിയ പത്ര […]

Continue Reading

അർപ്പണബോധമുള്ള ആരോഗ്യപ്രവർത്തകർ കോവിഡ് പ്രതിരോധത്തിന് രാജ്യത്തിനു കരുത്തുപകർന്നു

ആരോഗ്യമേഖലയുടെ വളർച്ചയ്ക്കാണ് രാജ്യം മുൻഗണന നൽകുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അർപ്പണബോധമുള്ള ആരോഗ്യപ്രവർത്തകരും ചികിത്സാരംഗത്തെ മികവുകളുമാണ് കോവിഡ് പ്രതിരോധത്തിന് രാജ്യത്തിനു കരുത്തുപകർന്നത്.ലോകത്തിന് പ്രതീക്ഷകളുടെ ഭാവി സമ്മാനിക്കാൻ കഴിയുകയെന്നതാണു യുഎഇയുടെ ലക്ഷ്യമെന്നും അറബ് ഹെൽത്ത് രാജ്യാന്തര മേളയുടെ സമാപനദിവസം സന്ദർശനം നടത്തിയ അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ വെല്ലുവിളികൾ നേരിടാനും വികസനപദ്ധതികൾക്കു രൂപം നൽകാനുമാണ് അറിവുകൾ പങ്കുവയ്ക്കുന്ന രാജ്യാന്തര മേളകൾക്ക് അവസരമൊരുക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.വൈജ്ഞാനിക മേഖലയുടെ […]

Continue Reading