മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിൽ വിളിച്ചാണ് നരേന്ദ്ര മോദി ആശംസകൾ അറിയിച്ചത്. ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്‍റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാം സമ്മേളനം ചേരുന്ന ദിവസം തന്നെയാണ് പിണറായി വിജയന്‍ 76-ാം ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകത ഇക്കുറിയുണ്ട്.

Continue Reading

ഓസ്ട്രേലിയയിൽ ജയിച്ച അതേ ടീം കിവീസിനോടു തോറ്റു: ‘പ്രശ്നം’..?

പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയേക്കാൾ വിജയ സാധ്യത കൂടുതൽ ന്യൂസീലൻഡിനാണെന്ന വിലയിരുത്തലുമായി ഇന്ത്യയുടെ മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓസ്ട്രേലിയയിൽ പോയി ഐതിഹാസിക വിജയം നേടിയ അതേ ഇന്ത്യൻ ടീം ന്യൂസീലൻഡിനെതിരെ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ട കാര്യം ചൂണ്ടിക്കാട്ടിയാണ് ചോപ്രയുടെ വിലയിരുത്തൽ. ഇന്ത്യയ്ക്കു മുൻപേ ഇംഗ്ലണ്ടിലെത്തിയ ന്യൂസീലൻഡ് ടീം, ഫൈനലിനു മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ അവിടെ കളിക്കാനിറങ്ങുന്നതും അവർക്ക് ഗുണം ചെയ്യുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.ജൂൺ 18 മുതൽ സതാംപ്ടണിലാണ് ഇന്ത്യ–ന്യൂസീലൻഡ് ലോക […]

Continue Reading

നനഞ്ഞ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പൻ ബ്ലാക്ക് ഫംഗസാണോ ?

ദിവസവും ബ്ലാക്ക് ഫംഗസ് രോഗികൾ കൂടി വരുന്ന ഈ സമയത്ത് ഒരുപാടുപേരിൽ ഉണ്ടാകുന്ന ഒരു സംശയം ആണിത്. നനഞ്ഞ വസ്ത്രങ്ങളിൽ പിടിപെടുന്ന കരിമ്പൻ അവർക്ക് ബ്ലാക് ഫംഗസ് രോഗമുണ്ടാക്കുമോ എന്ന ഭയവും ഒരുപാടുപേരിൽ ഉണ്ട്. സോഷ്യൽ മീഡിയ വഴി അത്തരത്തിൽ ചില പ്രചരണങ്ങളുമുണ്ട്.എന്നാൽ അറിയുക. വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പൻ എന്നത് ആസ്‌പർജില്ലസ് വിഭാഗത്തിൽ ഉള്ള ഒരിനം ഫംഗസുകളാണ്. ഇവയ്ക്ക് ബ്ലാക്ക് ഫംഗസ് രോഗം ഉണ്ടാക്കുന്ന മുക്കോർ മൈക്കോസ് പൂപ്പലുമായി നേരിട്ട് ബന്ധമില്ല. ദീർഘനേരം നനവ് നിൽക്കുന്ന കോട്ടൺ […]

Continue Reading

ഈ വീടിന്റെ കാർ ഗ്യാരേജിലാണ് യൂട്യൂബ് പിറന്നത്

കലിഫോർണിയയിലെ മെൻലോ പാർക്കിലുള്ള ഈ ഇരുനില വീട് കാഴ്ചയിൽ ഒരു സാധാരണ വീട് തന്നെയാണ്. എന്നാൽ ഈ വീടിന് ചരിത്രത്തിലുള്ള പ്രാധാന്യം അത്ര സാധാരണമല്ല. കാരണം ഈ വീടിന്റെ കാർ ഗ്യാരേജിലാണ് യൂട്യൂബ് പിറന്നത്.യൂട്യൂബിന്റെ സ്ഥാപകരായ ചാഡ് ഹർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം എന്നിവർ രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഗ്യാരേജിൽ ഇരുന്നാണ് തങ്ങളുടെ വിഡിയോ സ്റ്റാർട്ടപ്പിന് രൂപം നൽകിയത്. ഇപ്പോൾ ചരിത്രത്തിൻറെ ഭാഗമായ വീട് വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. വീട്ടുമുറ്റത്ത് തന്നെയാണ് ഗ്യാരേജ് സ്ഥിതി […]

Continue Reading

ബ്ലാക്ക് ഫംഗസ് ഒരു പകർച്ച വ്യാധിയല്ല.. ഭയപ്പെടാതെ വേണ്ട മുൻകരുതൽ എടുത്താൽ നമുക്ക് ഈ രോഗം പിടിപെടാതെ തടയാം

ബ്ലാക്ക് ഫംഗസ് ഒരു പുതിയ രോഗമല്ല. വർഷങ്ങളിലും ഈ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കോവിഡ് കാരണം പലരുടെയും രോഗപ്രതിരോധ ശക്തി കുറഞ്ഞപ്പോൾ ഈ പൂപ്പലുകൾ കോശങ്ങളിൽ കടന്നു കയറി വളരുന്നതാണ് പെട്ടെന്ന് ഈ രോഗം കൂടാൻ കാരണം. ബ്ലാക്ക് ഫംഗസ് എന്നാൽ കറുപ്പ് നിറത്തിലുള്ള പൂപ്പൽ എന്നല്ല അർത്ഥം. ഈ പൂപ്പൽ ബാധിക്കുന്ന ശരീര കോശങ്ങൾ കറുപ്പ് നിറം ആകുന്നത് കൊണ്ടാണ് ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നത്. Mycormycetes എന്ന ഈ പൂപ്പലുകൾ […]

Continue Reading

കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും, താമസിക്കാൻ നഗരത്തിലെ കണ്ണായ മനോഹരമായ വസതി

കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും, താമസിക്കാൻ നഗരത്തിലെ കണ്ണായ ഇടത്ത് മനോഹരമായ വസതി, സഹായിക്കാൻ കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാർ,. കൂടെ പൊലീസ് എസ്കോർട്ടും പൈലറ്റും. നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റ്. സഭയിൽ ഒാഫിസും മുറിയും വേറെ. സൗകര്യങ്ങളുടെ ത്രാസു വച്ച് അളന്നാൽ സംസ്ഥാനത്തു പ്രതിപക്ഷ നേതാവാകുക എന്നാൽ‌ മന്ത്രിയാകുന്നതു പോലെ തന്നെയാണ്.അധികാരമില്ലെങ്കിലും മന്ത്രിമാർക്കുള്ള എല്ലാ സൗകര്യങ്ങളും […]

Continue Reading

അതിന് നിലവിലുള്ളതിന്റെ ഒന്നര ഇരട്ടിയിലധികം (1.6 മടങ്ങ്) വലിപ്പമുള്ള ഭൂമി ആവശ്യമുണ്ട്

ഇന്ന് (മേയ് 22) ലോക ജൈവവൈവിധ്യ ദിനം. ‘We are part of the solution’ എന്നതാണ് ഈ വർഷത്തെ ജൈവവൈവിധ്യ ദിനത്തിൽ യുഎൻ മുന്നോട്ടു വയ്ക്കുന്ന സന്ദേശം. മനുഷ്യന്റെ തെറ്റായ ഇടപെടലുകൾ മൂലം ഒട്ടേറെ ജീവിവർഗങ്ങളാണ് ഭൂമിയിൽ നിന്ന് ദിവസവും ഇല്ലാതാകുന്നത്. ആശങ്ക ഉയർത്തുന്ന ചില കണക്കുകൾ..• സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മജീവികൾ എന്നിവ ഉൾപ്പെടെ ഭൂമിയിൽ ഒരു കോടിയിലേറെ സ്പിഷീസുകളുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം അടുത്ത 10 വർഷങ്ങൾക്കുള്ളിൽ അവയുടെ നാലിലൊന്ന് ലോകത്തുനിന്ന് അപ്രത്യക്ഷമാകുമെന്നാണ് ചില […]

Continue Reading

ലിനി സ്വയം തെരഞ്ഞെടുത്ത ”ഏകാന്തവാസം”എന്ന വലിയ കരുതലാണ് മലയാളി കണ്ട ആദ്യത്തെ “ Quarantine”

രോഗിയെ പരിചരിക്കാനുളള നിയോഗം. അതിന് സ്വന്തം ജീവനേക്കാൾ വിലയുണ്ടെന്ന് കാണിച്ചുതന്ന സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് മൂന്ന് വയസ്സ്. ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനകൾ ബാക്കിയാക്കി ലിനി കടന്ന് പോയെങ്കിലും മരണം കീഴ്പ്പെടുത്തുന്നതിന് മുൻപുള്ള നിമിഷങ്ങളിൽ അവർ പകർന്നു നൽകിയ പാഠങ്ങൾ എക്കാലവും വിലമതിക്കുന്നതാണ്. പ്രത്യേകിച്ച് മാനവരാശി മുഴുവൻ കൊവിഡെന്ന മഹാമാരിയെ പൊരുതി തോൽപ്പിക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന ഈ കാലഘട്ടത്തിൽ. തനിക്ക് രോഗമുണ്ടെന്ന് തോന്നി തുടങ്ങിയപ്പോൾ തന്നെ പാൽമണം മാറാത്ത കുഞ്ഞിനെയുൾപ്പടെ പ്രിയപ്പെട്ടവരെയെല്ലാം അകറ്റി നിർത്തി ലിനി […]

Continue Reading

എട്ടപ്പള്ളിയിലെ പോണ്ടി-കോട്ട്മി വനത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ

ഗാഡ്‌ചിരോളി (മഹാരാഷ്ട്ര)• മഹാരാഷ്ട്ര പൊലീസിന്റെ സി-60 യൂണിറ്റും മാവോയിസ്റ്റുകളും തമ്മിലുള്ള എറ്റുമുട്ടലിൽ 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എട്ടപ്പള്ളിയിലെ പോണ്ടി-കോട്ട്മി വനത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.പ്രദേശത്തുനിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് ഗാഡ്ചിരോലി ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) സന്ദീപ് പാട്ടീൽ പറഞ്ഞു.

Continue Reading

ഈ സര്‍ക്കാറില്‍ വീണ്ടും പ്രതീക്ഷയര്‍പ്പിക്കാന്‍ മലയാളികളെ പ്രേരിപ്പിച്ചത് എന്തായിരിക്കും

പിണറായി വിജയന്റെ നേതൃ ത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയാണ്. കേരളം പോലെ, ഉയര്‍ന്ന സാക്ഷരതാ നിരക്കും വികസന സൂചികയും ഉള്ള, ജനസാന്ദ്രതയും മാധ്യമ സാന്ദ്രതയും ഏറിയ ഒരു സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പുവരുത്താനാകുക എന്നത് വിശകലനങ്ങള്‍ ആവശ്യപ്പെടുന്ന പ്രതിഭാസമാണ്.പ്രകൃതി ദുരന്തങ്ങള്‍, മഹാമാരികള്‍ തുടങ്ങിയവയെ നേരിടാന്‍ വലിയ തോതില്‍ സമയവും ഊര്‍ജവും സമ്പത്തും ചെലവഴിക്കേണ്ടി വരിക വഴി, മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കാല സര്‍ക്കാറുകള്‍ക്ക് കിട്ടിയ അവസരവും സാവകാശവും കഴിഞ്ഞ സര്‍ക്കാറിന് ലഭിച്ചിട്ടില്ല. മാത്രമല്ല, കേന്ദ്രത്തിന്റെ സാമ്പത്തിക […]

Continue Reading