പുതിയ സർക്കാർ ഈ മാസം 20 ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: തുടർഭരണം നേടിയ ഇടതുമുന്നണിയുടെ പുതിയ സർക്കാർ ഈ മാസം 20 ന് സത്യപ്രതിജ്ഞ ചെയ്യും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്ത സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. എകെജി സെന്ററിലായിരുന്നു ചർച്ച നടന്നത്.ചർച്ചയിലെ വിശദമായ വിവരങ്ങൾ ലഭ്യമല്ല. മന്ത്രിസ്ഥാനങ്ങൾ, സ്പീക്കർ സ്ഥാനം തുടങ്ങിയ കാര്യത്തിൽ ഇടതുമുന്നണി യോഗം ചേർന്നാവും അന്തിമ തീരുമാനം. ഇക്കുറി ഒരു സീറ്റിൽ വിജയിച്ച ഐഎൻഎല്ലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു ഘടകകക്ഷിയായ എൻസിപിയിൽ […]

Continue Reading

കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ

തവനൂരിലെ യുഡിഎഫ്‌ സ്ഥാനാർഥിയായി മൽസരിച്ച ഫിറോസ്‌ കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്‌. ചികിത്സാ സഹായത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം പണപ്പിരിവ്‌ നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകൾ സംശയകരമാണ്‌. സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പാണ്‌ അദ്ദേഹം നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ചികിത്സാ സഹായത്തിന്റെ പേരിൽ വ്യക്തിപരമായ നേട്ടം മാത്രമാണ്‌ ഫിറോസ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു. സ്‌ത്രീകളെ അപമാനിക്കൽ, പിടിച്ചുപറി, ഭവനഭേദനം എന്നിങ്ങനെ നിരവധി കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്‌. സ്‌ത്രീത്വത്തെ […]

Continue Reading

അന്താരാഷ്ട്ര വിമാന യാത്രാവിലക്ക് സൗദിയിൽ ഈ മാസം പതിനേഴിന് അവസാനിക്കും.

സഊദിയില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 2020 മാര്‍ച്ച് 15ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന യാത്രാവിലക്ക് ഈ മാസം പതിനേഴിന് അവസാനിക്കും. വിമാന സര്‍വീസുകള്‍ക്ക് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിലക്ക് നീങ്ങുന്നതോടെ ആളുകള്‍ക്ക് വിദേശയാത്ര നടത്താനും അവധിക്ക് സ്വദേശങ്ങളിലേക്ക് മടങ്ങിയവര്‍ക്ക് രാജ്യത്തേക്ക് തിരികെയെത്താനും സാധിക്കും. 17 ന് പുലര്‍ച്ചെ ഒരു മണിമുതല്‍ കര, നാവിക, വ്യോമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്ര […]

Continue Reading

മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ഐഎന്‍എല്‍, സിപിഐഎമ്മിന് കത്ത് നല്‍കി

മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ഐഎന്‍എല്‍. ആവശ്യം ഉയര്‍ത്തി സിപിഐഎമ്മിന് കത്ത് നല്‍കി. മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയ്ക്ക് നിലവില്‍ ഒരു എംഎല്‍എയാണുള്ളത്. ഈ സാഹചര്യത്തിലാണ് മന്ത്രി സ്ഥാനം വേണമെന്നാണ് ആവശ്യപ്പെട്ട് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന് ഐഎന്‍എല്‍ നേതാക്കള്‍ കത്ത് നല്‍കിയത്.എല്‍ഡിഎഫ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ച തുടങ്ങിയ സാഹചര്യത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. കോഴിക്കോട് സൗത്തിലാണ് ഐഎന്‍എല്ലിന് എംഎല്‍എയുള്ളത്. അദ്ദേഹത്തിനെ മന്ത്രിയാക്കാനാണ് ആവശ്യം. 2021ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിലെ നൂര്‍ബിന റഷീദിനെ 12,459 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അഹമ്മദ് […]

Continue Reading

മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണല്‍ സെക്രട്ടറിയായിരുന്ന വി കല്യാണം അന്തരിച്ചു

മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണല്‍ സെക്രട്ടറിയായിരുന്ന വി കല്യാണം(99) ചെന്നൈയില്‍ അന്തരിച്ചു. പടൂരിലെ സ്വവസതിയില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു മരണം. കല്യാണത്തിന്റെ മകള്‍ നളിനി ആണ് മരണ വിവരം പുറത്തറിയിച്ചത്. ഷിംലയില്‍ 1922 ഓഗസ്റ്റ് 15നാണ് കല്യാണത്തിന്റെ ജനനം. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകള്‍ സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. നാലുവര്‍ഷമാണ് കല്യാണം ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്നത്.ഗാന്ധിജി കൊല്ലപ്പെടുമ്പോള്‍ കല്യാണം ഒപ്പമുണ്ടായിരുന്നു

Continue Reading

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി

തിരുവല്ല:  മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടേക്ക് മടങ്ങിയത്.ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ  ചിരിപ്പിക്കുകയും […]

Continue Reading

ജനങ്ങളുടെ മനസ്സിന്റെ ഉള്ളറകളിൽ എന്താണെന്ന് മനസിലാക്കാൻ നല്ല ഹോംവർക്ക് ചെയ്യണം

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി കണക്കിലെടുത്ത് യു.ഡി.എഫിൽ അടിമുടി മാറ്റം വേണമെന്ന് ഗുരുവായൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിയും മുസ്ലീംലീഗ് നേതാവുമായ കെ.എൻ.എ. ഖാദർ. യു.ഡി.എഫിന്റെ സംഘടനാ ദൗർബല്യവും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിൽ വന്ന വീഴ്ചയുമാണ് ഇത്തരമൊരു പരാജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ ഉൾപ്പെടെ കേരളത്തിൽ പലയിടത്തും ബി.ജെ.പി., എസ്ഡിപിഐ വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും കെ.എൻ.എ. ഖാദർ ആരോപിച്ചു.ഗുരുവായൂരിൽ ബി.ജെ.പി. പിന്തുണച്ച സ്ഥാനാർഥി ദിലീപ് നായർക്ക് ഇത്തവണ ആറായിരം വോട്ടാണ് കിട്ടിയത്. എസ്ഡിപിഐക്ക് രണ്ടായിരത്തോളവും. കഴിഞ്ഞ തവണ […]

Continue Reading

ഓലക്കുടിലില്‍ താമസിക്കുന്ന സി.പി.ഐ MLA മാരിമുത്തു തോല്‍പ്പിച്ചത് കോടീശ്വരനായ സ്ഥാനാര്‍ത്ഥിയെ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുത്തുറൈപൂണ്ടിയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ ജയമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഒരു ചെറിയ ഓലക്കുടിലില്‍ താമസിക്കുന്ന മാരിമുത്തു തോല്‍പ്പിച്ചത് അണ്ണാ ഡി.എം.കെയുടെ കോടീശ്വരനായ സ്ഥാനാര്‍ത്ഥി സുരേഷ് കുമാറിനെയാണ്. 29102 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാരിമുത്തുവിന്റെ ജയം. കടുവക്കുടി ഗ്രാമത്തില്‍ താമസിക്കുന്ന മാരിമുത്തുവിന് 79034 രൂപയുടെ സമ്പാദ്യമാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരമുള്ളത്.ഭാര്യയുടെ പേരില്‍ 75 സെന്റ് സ്ഥലവുമുണ്ട്. പാചക വാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ കാശില്ലാത്തതിനാല്‍ മണ്ണ് കൊണ്ടുള്ള അടുപ്പിലാണ് പാചകം വര്‍ഷം മുന്‍പ് ഗജ ചുഴലിക്കാറ്റില്‍ […]

Continue Reading

പുതിയ പാർട്ടികൾ എൽഡിഎഫിലേക്കു വരുമോയെന്ന ചോദ്യത്തിന്..

പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ 17ന് ശേഷം ഉണ്ടാകുമെന്ന സൂചന നൽകി എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. 17ന് എൽഡിഎഫും 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും യോഗം ചേർന്ന് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തീരുമാനമെടുക്കും. ഈ ദിവസം ഉഭയകക്ഷി ചർച്ചകളും നടക്കും. കോവിഡ് സാഹചര്യത്തിൽ ആളുകളുടെ എണ്ണം പരമാവധി കുറച്ചായിരിക്കും സത്യപ്രതിജ്ഞ. മന്ത്രിമാരുടെ ബന്ധുക്കളെയടക്കം പങ്കെടുപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ടാകും.തുടർഭരണം ഉണ്ടാകരുത് എന്ന നിലപാടാണ് എൻഎസ്എസ് സ്വീകരിച്ചതെന്നു എ.വിജയരാഘവൻ പറഞ്ഞു. അതിൽ അവ്യക്തത ബാക്കി നിൽക്കുന്നില്ല. കേരളത്തിലെ […]

Continue Reading

കാപ്പാൻ വീണ്ടും എൻ.സി.പിയിലേക്കോ.? നേതാക്കളെ കാണാൻ മുംബൈയിലെത്തി

നിയമസഭാ തിരഞ്ഞെടുപ്പിലെ ആവേശവിജയത്തിന് പിന്നാലെ മാണി സി കാപ്പാൻ മുതിർന്ന എൻ.സി.പി നേതാക്കളെ കാണാൻ മുംബൈയിലെത്തി.മുതിർന്ന നേതാക്കളായ സുപ്രിയ സുലേ, പ്രഫൂൽ പട്ടേൽ, ഭൂപേഷ് ബാബു എന്നിവരെയാണ് മാണി സി. കാപ്പൻ കണ്ടത്. സന്ദർശനത്തിന്റെ ചിത്രം സുപ്രിയ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.‘യുഡിഎഫ് എംഎൽഎ മാണി സി. കാപ്പനും ഭൂപേഷ് ബാബുവിനുമൊപ്പം നവി മുംബൈയിൽ. അഭിനന്ദനങ്ങൾ, ആശംസകൾ’- എന്നാണ് സുപ്രിയയുടെ ട്വീറ്റ്.മാണി സി കാപ്പൻ 69,804 വോട്ടാണ് പാലായിൽ കിട്ടിയത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 50.43 ശതമാനമാണ് ഇത്. […]

Continue Reading