ന്യൂഡൽഹി• കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ഒപ്പംനിന്ന് പിന്തുണ പ്രഖ്യാപിക്കുകയാണ് ലോകരാജ്യങ്ങൾ. ചെറുതും വലുതുമായ ഒട്ടേറെ രാജ്യങ്ങൾ സജീവ പിന്തുണയുമായി രംഗത്തെത്തി. ഇക്കൂട്ടത്തിൽ 10 ടൺ ഭക്ഷ്യവസ്തുക്കൾ അയച്ചാണ് ആഫ്രിക്കൻ രാജ്യമായ കെനിയ പിന്തുണ അറിയിച്ചത്.
