ഗൾഫ് നാടുകളിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ വാക്സിൻ സെർട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെയിൽ അയച്ചു.നിലവിലെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് രണ്ടാമത്തെ ഡോസ് കോവിഷീൽഡ് എടുക്കുന്നതിന് 12 ആഴ്ചത്തെ സമയം വേണം. എന്നാൽ മാത്രമേ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. എന്നാൽ കോവാക്സിൻ രണ്ടാം ഡോസ് എടുക്കുന്നതിന് നാലാഴ്ചത്തെ സമയം മതി. പക്ഷെ കോവാക്സിൻ സർട്ടിഫിക്കറ്റ് ഗൾഫ് നാടുകളിൽ സ്വീകരിക്കുകയില്ല.അതിനാൽ ഗൾഫിലേക്ക് പോകുന്നവർക്ക് നാലാഴ്ചയ്ക്കുളളിൽ രണ്ടാം ഡോസ് കോവിഷീൽഡ് എടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുക. അല്ലെങ്കിൽ കോവാക്സിൻ സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ ഗൾഫ് നാടുകളിൽ കേന്ദ്രസർക്കാർ സമ്മർദ്ദം ചെലുത്തുക എന്നീ രണ്ട് ആവശ്യങ്ങളാണ് പ്രധാനമന്ത്രിക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുള്ളത്.
