ബ്ലാക്ക് ഫംഗസ് ഒരു പകർച്ച വ്യാധിയല്ല.. ഭയപ്പെടാതെ വേണ്ട മുൻകരുതൽ എടുത്താൽ നമുക്ക് ഈ രോഗം പിടിപെടാതെ തടയാം

Health Kerala

ബ്ലാക്ക് ഫംഗസ് ഒരു പുതിയ രോഗമല്ല. വർഷങ്ങളിലും ഈ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കോവിഡ് കാരണം പലരുടെയും രോഗപ്രതിരോധ ശക്തി കുറഞ്ഞപ്പോൾ ഈ പൂപ്പലുകൾ കോശങ്ങളിൽ കടന്നു കയറി വളരുന്നതാണ് പെട്ടെന്ന് ഈ രോഗം കൂടാൻ കാരണം.

ബ്ലാക്ക് ഫംഗസ് എന്നാൽ കറുപ്പ് നിറത്തിലുള്ള പൂപ്പൽ എന്നല്ല അർത്ഥം. ഈ പൂപ്പൽ ബാധിക്കുന്ന ശരീര കോശങ്ങൾ കറുപ്പ് നിറം ആകുന്നത് കൊണ്ടാണ് ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നത്. Mycormycetes എന്ന ഈ പൂപ്പലുകൾ നമുക്ക് ചുറ്റും അഴുകിയ വസ്തുക്കളിലും പഴകിയ ഭക്ഷണങ്ങളിലും നനവുള്ള മണ്ണിലും അന്തരീക്ഷത്തിലും എപ്പോഴും ഉണ്ടാകും. നമ്മൾ ശ്വാസമെടുക്കുമ്പോൾ പലപ്പോഴും ഈ പൂപ്പൽ സ്പോറുകൾ നമ്മുടെ മൂക്കിനുള്ളിൽ എത്താറുണ്ട്. പക്ഷെ നമ്മുടെ പ്രതിരോധ കോശങ്ങൾ അപ്പോൾ തന്നെ ഇവയെ നശിപ്പിച്ചു കളയും.

അലർജി, സൈനസൈറ്റിസ്, സ്‌കിൻ ഫങ്കസ് പോലുള്ള രോഗങ്ങൾ ഉള്ളവരെ ഈ രോഗം ബാധിക്കും എന്ന ഭയം വേണ്ട. കോവിഡ് രോഗം വന്ന എല്ലാവർക്കും ഈ രോഗം പിടിപെടുമെന്നും വിചാരിക്കരുത്.

ഈ രോഗം മനുഷ്യരെ ബാധിക്കുന്നത് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയുക.

കോവിഡ് രോഗം പിടിപെടാതെ സൂക്ഷിക്കുക.

പ്രമേഹരോഗം കർശനമായി നിയന്ത്രണത്തിൽ കൊണ്ടുവരിക

ഡോക്ടറുടെ കർശനമായ നിർദ്ദേശത്തിൽ മാത്രം സ്റ്റിറോയിഡ് ഗുളികകൾ ഉപയോഗിക്കുക

നനഞ്ഞ തുണിമാസ്കുകൾ ഉപയോഗിക്കരുത്. നിങ്ങൾ ദിവസവും തുണി മാസ്കുകൾ കഴുകി ഉണക്കി ഉപയോഗിക്കുക. ഒരു സർജിക്കൽ മാസ്‌ക് പരമാവധി 7 മണിക്കൂറുകൾ മാത്രം ഉപയോഗിക്കുക. N95 മാസ്‌കുകൾ, സർജിക്കൽ മാസ്‌കുകൾ വെയിലിൽ വച്ച് ഉണക്കി ഉപയോഗിക്കണം.

സ്ത്രീകൾ മുഖത്തുപയോഗിക്കുന്ന പർദ്ദയിൽ വിയർപ്പ്, അഴുക്ക്, ചെളി പറ്റിപ്പിടിക്കാതെ സൂക്ഷിക്കുക. പർദ്ദ ദിവസവും കഴുകി ഉപയോഗിക്കുക.

വേപോറൈസറുകളിൽ ആവി പിടിച്ച ശേഷം ബാക്കി വെള്ളം കളഞ്ഞു അവ ഡ്രൈ ആക്കി സൂക്ഷിക്കുക.

വീടിന് പുറത്ത് പോകുന്നവർ കർശനമായി മാസ്‌ക് അണിയുക.

ഓർക്കുക. ബ്ലാക്ക് ഫംഗസ് ഒരു പകർച്ച വ്യാധിയല്ല.. ഭയപ്പെടാതെ വേണ്ട മുൻകരുതൽ എടുത്താൽ നമുക്ക് ഈ രോഗം പിടിപെടാതെ തടയാം.

Leave a Reply

Your email address will not be published. Required fields are marked *