രാസവള സബ്‌സിഡി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു. ലോക വിപണിയിലെ വിലക്കയറ്റം പരിഹരിക്കുന്നതിന് വേണ്ടിയാണ് രാസവള സബ്‌സിഡി വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സബ്‌സിഡി 140 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതുപ്രകാരം, ഒരു ബാഗ് ഡി അമോണിയം ഫോസ്‌ഫേറ്റ് രാസവളത്തിന് ഇനി മുതല്‍ 500 രൂപയില്‍നിന്നും 1,200 രൂപ സബ്‌സിഡിയായി ലഭ്യമാകും. അന്താരാഷ്ട്ര വിലക്കയറ്റമുണ്ടായിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പഴയ നിരക്കില്‍ വളം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
രാസവള സബ്‌സിഡി നല്‍കുന്നതിനായി 14,775 കോടി രൂപ അധികമായി ചെലവഴിക്കേണ്ടതായി വരും. 95,000 കോടി രൂപയാണ് ആകെ ചിലവ് വരുന്നത്. ഒരു ബാഗ് ഡിഎപിക്ക് ഇനി മുതല്‍ 2,400 രൂപയ്ക്ക് പകരം 1,200 രൂപയാവും സബ്‌സിഡി നിരക്കിലുള്ള വില.രാസവളത്തിന്റെ ആഗോളതലത്തിലുണ്ടായ വിലക്കയറ്റമാണ് ഒരു ബാഗ് ഡിഎപിക്ക് 2,400 രൂപയായി വര്‍ധിക്കാന്‍ കാരണം.