പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് സെന്റട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കൊവിഡ് തീവ്രമായി വ്യാപിക്കുന്നതിനാല്‍ ആഘോ,ങ്ങള് ഒന്നുമില്ലാതെയാണ് ചടങ്ങ് നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അന്‍പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുന്നതെന്നും 500 പേര് അതില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എം.എല്‍ എ മാര്‍, എം പിമാര്‍, പാര്‍ളമെന്ററി പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങിയ ആരെയും ചടങ്ങില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ചടങ്ങിന് ക്ഷണിക്കപ്പെട്ടവര്‍ മാത്രം 2.45 ന് സ്റ്റേഡിയത്തില്‍ എത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ 48 മണിക്കൂര്‍ കൊവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായും കൈയില്‍ കരുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് വാക്സിന് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. കൂടാതെ ഡബിള്‍ മാസ്ക് ധരിക്കണം ക്ഷണക്കത്തിനൊപ്പം പാസും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയുക്ത എല്‍എല്‍എമാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള സൗകര്യം എംഎല്‍എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്സ് 1ലും എര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്സ് 1, പ്രസ്സ് ക്ലബ് എന്നിവയ്ക്കു എതിര്‍വശത്തുള്ള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ക്ഷണക്കത്തിനോടൊപ്പം ഗേറ്റ്പാസും വെച്ചിട്ടുണ്ട്.
കാര്‍ പാര്‍ക്കിങ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്സ് 2, കേരള യൂണിവേഴ്സിറ്റി കാമ്പസ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഡബിള്‍ മാസ്ക് ധരിക്കേണ്ടതും കോവിഡ് 19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. പ്രത്യേക കാര്‍ പാസുള്ളവര്‍ക്ക് മറ്റു പാസുകള്‍ ആവശ്യമില്ല.