ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങളുടെ സ്വാഭാവം പാർല മെന്റിലും നിയമസഭയിലും നിയന്ത്രിക്കുന്നതിന് വേണ്ടി ഓരോ രാഷ്ട്രീയ പാർട്ടികളും നിയമിക്കുന്ന വ്യക്തിയാണ് ചീഫ് വിപ്പ്. സഭയിൽ നിർണായക ഘട്ടം ഉണ്ടാകുമ്പോൾ വിപ്പ് നൽകുകയാണ് ജോലി. ഇന്ത്യയിൽ വിപ്പ് എന്ന ആശയം കൊളോണിയൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും കൈമാറിക്കിട്ടിയതാണ്. എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും പാർട്ടിയുടെ അച്ചടക്കത്തിനും പെരുമാറ്റത്തിനും ഉത്തരവാദിത്തമുള്ള ഒരു വിപ്പിനെ നിയമിക്കുന്നു . സാധാരണയായി, ചില വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം പാർട്ടി അംഗങ്ങളോട് നിർദ്ദേശിക്കുകയും മുതിർന്ന പാർട്ടി അംഗങ്ങളുടെ നിർദ്ദേശപ്രകാരം വോട്ടുചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു.