കൽപ്പറ്റ :മാനന്തവാടിയിലെ മാധ്യമ പ്രവർത്തകൻ സജയൻ (34) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഒണ്ടയങ്ങാടിക്ക് അടുത്ത് വെച്ചാണ് സംഭവം.മാനന്തവാടിക്ക് ബൈക്കിൽ വരുകയായിരുന്ന സജയനെ ഒരു കൂട്ടം കാട്ടുപന്നികൾ ആക്രമിക്കുകയായിരുന്നു. വലതു കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ട്. വയനാട് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ തേടി.
