കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുറച്ചതോടെ ഗുണമേന്മ കുറയുമോയെന്ന ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. നിലവാരം കുറഞ്ഞ മെഡിക്കല്‍ കിറ്റുകള്‍ മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിക്കുന്നത് ആശങ്കയുടെ തോത് ഉയര്‍ത്തുന്നുണ്ട്. അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോള്‍ കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുറച്ചത് ആശ്വാസകരമായിരുന്നു. അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വില പുതുക്കി നിശ്ചയിച്ചത്. എന്നാല്‍ വിലക്കുറഞ്ഞതോടെ മെഡിക്കല്‍ കിറ്റുകളുടെ നിലവാരവും കുറയുമോയെന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. പിപിഇയും മാസ്ക്കും ഉള്‍പ്പെടെയുള്ളവയുടെ ഗുണനിലവാരം കുറഞ്ഞാല്‍ ആരോഗ്യമേഖല കനത്ത തിരിച്ചടിയായിരിക്കും നേരിടുക. കിറ്റുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന നിലപാടിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ഗുണനിലവാരം ഉറപ്പാക്കാത നല്‍കുന്ന പിപിഇ കിറ്റുകള്‍ കോവിഡ് വ്യാപനത്തിന്റെ തോത് ഉയര്‍ത്തുന്നതിനുള്ള സാധ്യതയും കൂടുതലാണ്
തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന ഗുണമേന്മയില്ലാത്ത മെഡിക്കല്‍ കിറ്റുകളുപയോഗിച്ച് സേവനം നടത്തേണ്ടി വരുമോയെന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്.വില കുറയുന്നതോട ഗുണനിലവാരം കുറയാതിരിക്കാനുള്ള മാര്‍ഗവും അധികൃതര്‍ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.