ചൈനയിലെ ജനസംഖ്യാ വളര്‍ച്ച പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ചൊവ്വാഴ്ച സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ചൈനയിലെ ജനസംഖ്യാ വളര്‍ച്ച 0.53 ശതമാനം മാത്രമാണ്. 2000-2010 കാലയളവില്‍ 0.57 ശതമാനമായിരുന്നു വളര്‍ച്ച. പതിവില്‍ കവിഞ്ഞ് ജനസംഖ്യ കുറയുന്നതില്‍ ആശങ്കയിലാണ് ചൈനീസ് സര്‍ക്കാര്‍.ക്രമാതീതമായ ജനസംഖ്യാ വര്‍ധനവ് തടയാനായി സര്‍ക്കാര്‍ 1979 ല്‍ നടപ്പാക്കിയ ഒറ്റക്കുട്ടി നയം ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് വിദഗ്ധാഭിപ്രായം. ഈ നയം 2016 ല്‍ നിര്‍ത്തിയെങ്കിലും ഇതിന്റെ പ്രത്യാഘാതം തുടര്‍ന്നു. ഒറ്റ കുട്ടി നയം മൂലം കുടുംബ ജീവിത്തിലേക്ക് കടക്കുന്നതില്‍ നിന്നു പോലും ചൈനീസ് യുവത മാറി നിന്നു
.വിവാഹത്തില്‍ നിന്നും യുവത്വം പിന്‍മാറിയതിനു പുറമെ മറ്റു പ്രത്യാഘാതങ്ങളും ഈ നയം ഉണ്ടാക്കി. ആണ്‍കുട്ടികള്‍ക്കാണ് ചൈനീസ് പരമ്പരാഗത സമൂഹത്തിലെ കുടുംബങ്ങളില്‍ പ്രാധാന്യം. ഇത് പെണ്‍കുട്ടികള്‍ ജനിക്കുന്നത് തടയുന്നതിലേക്ക് നയിച്ചു. ഫലത്തില്‍ ചൈനയിലെ പുരുഷജനസംഖ്യ സ്ത്രീകളേക്കാള്‍ 30 ശതമാനം വര്‍ധിച്ചു.