നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടി ഗൗരവമായി കാണണമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. പാര്‍ട്ടിയുടെ പ്രകടനത്തെകുറിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സോണിയാഗാന്ധി അസം, കേരളം. തമിഴ്നാട്, പോണ്ടിച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളോട് ആവശ്യപ്പെട്ടു. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എന്തുകൊണ്ട് വോട്ടുവിഹിതം താഴ്ന്നുവെന്ന് നേതാക്കള്‍ വിശദാകരിക്കണമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി.പാര്‍ട്ടിയില്‍ പുനക്രമീകരണം ആവശ്യമാണെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നതെന്ന് സോണിയാ ഗാന്ധി വിലയിരുത്തി. തിരിച്ചടികളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. ചിലപ്പോള്‍ നമ്മുക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന വസ്തുതതകളാകാം പരാജയം പഠിപ്പിക്കുന്നത്. യാഥാര്‍ഥ്യങ്ങളെ മനസിലാക്കാതെ ഒരിക്കലും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.