കവി കെ.സച്ചിദാനന്ദന്റെ ഫെയ്സ്ബുക് അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫെയ്സ്ബുക് അറിയിച്ചു. 4 മണിക്കൂര്‍ നേരത്തേക്ക് വീഡിയോ പോസ്റ്റ് ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഒരുമാസത്തേക്ക് ലൈവ് വരുന്നതിനും വിലക്ക്. മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടിയെന്ന് കവി സച്ചിദാനന്ദന്‍ പ്രതികരിച്ചു.
ബി.ജെ.പിയെ വിമര്‍ശിക്കുന്നവര്‍ നിരീക്ഷണത്തിലാണെന്ന് സംശയിക്കുന്നു. ഭരണകൂടവും ഫെയ്സ്ബുക്കും തമ്മില്‍ ധാരണയുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും കവി പറഞ്ഞു