ഗുണനിലവാരമുള്ള വാക്​സിൻ നിർമിക്കാനുള്ള സൗകര്യം ഇന്ത്യ​യിലില്ല ബിൽ ​ഗേറ്റ്സ്

International

വികസിത രാജ്യങ്ങളിൽ ഉള്ളപോലെ ഗുണനിലവാരമുള്ള വാക്​സിൻ നിർമിക്കാനുള്ള സൗകര്യം ഇന്ത്യ പോലുള്ള മൂ​ന്നാം ലോക രാജ്യങ്ങൾക്ക്​ ഉണ്ടാകില്ലെന്ന ബിൽ ​ഗേറ്റ്സ്.
ബ്രിട്ടീഷ്​ ചാനലായ സ്​കൈ ന്യൂസിന്​ നൽകിയ അഭിമുഖത്തിലാണ് ബിൽ ​ഗേറ്റ്സ് വിവാദ പരാമർശം നടത്തിയത്. കോവിഡ് വാക്സിൻ ഫോർമുല കൈമാറരുതെന്നും അദ്ദേഹം പറഞ്ഞു.കോവിഡ്​ വാക്​സിൻ കൂടൂതലായി നിർമിക്കാൻ മൂന്നാം ലോക രാജ്യങ്ങൾക്ക്​ ഫോർമുല കൈമാറുന്നതിനെപറ്റിയുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് ബിൽ​ഗേറ്റ്സിന്റെ മറുപടി.അമേരിക്കയിലെ ജോൺസൻ ആൻഡ്​ ജോൺസന്റെ വാക്സിൻ നിർമാണ പ്ലാൻറും ഇന്ത്യയിലെ സംവിധാനങ്ങളും ഗുണനിലവാരത്തിൽ വ്യത്യസ്​തമാണെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.വാക്​സിൻ നിർമാണത്തിന് സൂക്ഷ്​മമായ നിരീക്ഷണവും മികച്ച സാങ്കേതിക വിദ്യകളും ആവശ്യമാണ്​. മൂന്നാംലോക രാജ്യങ്ങളിൽ ഇത്​ എത്രത്തോളമുണ്ട് എന്നത്​ സംശയകരമാണെന്നും ബിൽഗേറ്റ്​സ്​ കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *