മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ഐഎന്‍എല്‍. ആവശ്യം ഉയര്‍ത്തി സിപിഐഎമ്മിന് കത്ത് നല്കി. മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയ്ക്ക് നിലവില്‍ ഒരു എംഎല്‍എയാണുള്ളത്. ഈ സാഹചര്യത്തിലാണ് മന്ത്രി സ്ഥാനം വേണമെന്നാണ് ആവശ്യപ്പെട്ട് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന് ഐഎന്‍എല്‍ നേതാക്കള്‍ കത്ത് നല്‍കിയത്.എല്‍ഡിഎഫ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ച തുടങ്ങിയ സാഹചര്യത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. കോഴിക്കോട് സൗത്തിലാണ് ഐഎന്‍എല്ലിന് എംഎല്‍എയുള്ളത്. അദ്ദേഹത്തിനെ മന്ത്രിയാക്കാനാണ് ആവശ്യം. 2021ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിലെ നൂര്‍ബിന റഷീദിനെ 12,459 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയിലേക്ക് എത്തിയത്.രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടാകുമെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അതേ പരീക്ഷണം സിപിഐഎം മന്ത്രിസഭ രൂപീകരണത്തിലും നടത്താനാണ് സാധ്യത. മെയ് 18ന് വൈകുന്നേരം രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോള്‍ മന്ത്രിമാരില്‍ ഏറെയും പുതുമുഖങ്ങളായിരിക്കുമെന്ന് ഉറപ്പാണ്.