പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ പ്രവര്‍ത്തിക്കാനായി ഇ ശ്രീധരന്‍ തുറന്ന ‘എംഎല്‍എ’ ഓഫീസ് പൂട്ടില്ല. തെരഞ്ഞെടുപ്പില്‍ പരാജപ്പെട്ടെങ്കിലും പാലക്കാട്ടെ ഓഫീസ് പൂട്ടുന്നില്ലെന്നാണ് സൂചന.
വോട്ടെടുപ്പിന് പിന്നാലെ പതിനായിരം വോട്ട് ഭൂരിപക്ഷത്തിന് വിജയമുറപ്പാണെന്ന പ്രഖ്യാപനത്തോടെയായിരുന്നു പാലക്കാട് പട്ടണത്തില്‍ ഇ ശ്രീധരന്‍ എംഎല്‍എ ഓഫീസ് തുറന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലമെത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനോട് 3859 വോട്ടുകള്‍ക്ക് ശ്രീധരന്‍ പരാജയപ്പെട്ടു.ഇതോടെ ശ്രീധരന്‍ തുറന്ന ഓഫീസിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാരംഭിച്ചിരുന്നു. വിഷയം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ പാലക്കാട് ‘മുഖ്യമന്ത്രിയുടെ ഓഫീസ്’ വാടകയ്ക്ക് കൊടുക്കാനുണ്ടെന്നായി ട്രോള്‍ പരസ്യങ്ങള്‍.ഇ ശ്രീധരനെ പരോക്ഷമായി പരിഹസിച്ച് പിവി അന്‍വര്‍ രംഗത്തെത്തിയിരുന്നു. എല്ലാവരും പരസ്പരം സഹകരിക്കണമെന്നും പാലക്കാട് നഗരത്തില്‍ സ്വന്തമായി വാടക കെട്ടിടം അടുത്തിടെ എടുത്ത ഒരാള്‍ക്ക് അത് ഉപയോഗമില്ലാതെ വന്നപ്പോള്‍ തുല്യദു:ഖിതനും പ്രവാസിയുമായ പാലക്കാട് തന്നെയുള്ള ഏതെങ്കിലും പെര്‍ഫ്യൂം ബിസിനസ്സുകാരനു ഗോഡൗണായി ഉപയോഗിക്കാന്‍ കൈമാറാം. അതൊക്കെയല്ലേ സ്‌നേഹവും സഹകരണവും എന്നാണ് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.ഫലം വരുന്നതിന് മുമ്പേ തന്നെ പാലക്കാട് മണ്ഡലത്തില്‍ എംഎല്‍എ ഓഫീസ് എടുക്കാന്‍ തീരുമാനിച്ച ഇ ശ്രീധരനെയും ദുബായില്‍ പെര്‍ഫ്യൂം ബിസിനസ് ഉണ്ടെന്ന ആരോപണവും നേരിടുന്ന ഫിറോസ് കുന്നംപറമ്പിലിനെയും ഉദ്ദേശിച്ചായിരുന്നു പോസ്റ്റ്.അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള മൂന്ന് സുപ്രധാന പദ്ധതികളുടെ പ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇ ശ്രീധരന്. കാശ്മീരിലെ ദാല്‍ തടാകത്തിന്റെ ശുദ്ധീകരണമാണ് ആദ്യത്തേത്. മൂവായിരം കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജമ്മു ഹൈക്കോടതി നേരിട്ടാണ് ശ്രീധരനെ തെരഞ്ഞെടുത്തത്.
രണ്ടാമത്തേത് ന്യൂഡല്‍ഹി ആസ്ഥാനമായ ‘ദി ഫൗണ്ടേഷന്‍ ഫോര്‍ റസ്റ്ററേഷന്‍ ഓഫ് നാഷനല്‍ വാല്യൂസ്’ എന്ന സംഘടനയാണ്. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റാണ് അദ്ദേഹം. കേരളത്തില്‍ ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ’ എന്ന സംഘടനയുമായി ചേര്‍ന്ന് ഭാരതപ്പുഴയെ പുന:രുദ്ധാരണം നടത്തുക എന്നതാണ് മൂന്നാമത്തെ ദൗത്യം.