കൽപ്പറ്റ: വിനോദസഞ്ചാരമേഖലയോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ടൂറിസം സംഘടനകൾ മെയ് 1നു നടത്തിയ പ്രതീകാത്മക കരിദിനാചരണം വൻവിജയമാക്കിതീർത്ത വയനാട് ജില്ലയിലെ വിനോദസഞ്ചാരമേഖലയിലെ പ്രവർത്തകരെ വയനാട് ടൂറിസം അസോസിയേഷൻ അഭിനന്ദിച്ചു.ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അലി ബ്രാൻ അധ്യക്ഷത വഹിച്ചു. അനീഷ്. ബി നായർ സ്വഗതംവും ,സൈഫ് വൈത്തിരി നന്ദിയും പറഞ്ഞു
അനീഷ് വരദൂർ, രമിത് രവി, മനോജ്, , അബ്ദു റഹ്മാൻ, വർഗീസ്, പ്രബിത എന്നിവർ സംസാരിച്ചു