കോവിഡ് രോഗികൾ ക്രമാതീതമായി വർധിച്ചതോടെ ഡൽഹിയിലെ ഗ്രീൻപാർക്ക് മസ്ജിദ് കോവിഡ് സെന്ററാക്കി മാറ്റി. മസ്ജിദിനകത്ത് രോഗികൾക്കായി പ്രത്യേകം ബെഡുകളും മരുന്നുകളും പിപിഇ കിറ്റുകളും സാനിറ്റൈസറുകളും ഒരുക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ചവർ ഡോക്ടറുടെ കുറിപ്പടി കാണിച്ചാൽ മസ്ജിദിനകത്ത് പ്രവേശിക്കാം. രോഗികൾക്കുള്ള ഭക്ഷണവും ഇവിടെ നിന്നും ലഭിക്കും.ആശുപത്രികളും മറ്റ് ആരോഗ്യകേന്ദ്രങ്ങളും നിറഞ്ഞുകവിയുന്ന അവസ്ഥയിൽ വലിയ സാന്ത്വനമാണ് രാജ്യസ്ഥലത്തെ രോഗികൾക്കായി ഗ്രീൻപാർക്ക് മസ്ജിദ് നൽകുന്നത്. നിലവില്‍ 22 ശതമാനത്തിന് മുകളിലാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.