കേന്ദ്രസഹമന്ത്രി വി. മുരളീധരന്റെ ജനവിരുദ്ധ പരാമർശങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ബീഡി തൊഴിലാളിയായ ജനാർദ്ദനനെ പ്രേരിപ്പിച്ചതെന്ന് പി. ജയരാജൻ.ജനാർദ്ദനനെ സന്ദർശിച്ച ശേഷം സിപിഐഎം നേതാവായ പി ജയരാജൻ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
